kerala Kerala kerala politics

ദുരിതാശ്വാസനിധിയിലേക്ക് അമ്പതിനായിരം രൂപ നല്‍കി എകെ ആന്റണി

  • 7th August 2024
  • 0 Comments

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ മുഖ്യമന്ത്രി എകെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കി. തര്‍ക്കിക്കാനുള്ള സമയമല്ല ഇതെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നില്‍ക്കണമെന്നും ആന്റണി പറഞ്ഞു.കേരളത്തിലെ ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിക്കണം. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി സാമ്പത്തികമായും, മറ്റു തരത്തിലുമുള്ള പരമാവധി സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നും ആന്റണി അഭ്യര്‍ത്ഥിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 5 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് […]

kerala Kerala kerala politics

രാജീവ് ഗാന്ധി പാര്‍ട്ടിതാല്‍പ്പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിന് പ്രാധാന്യം നല്‍കിയ ഭരണാധികാരി: എകെ ആന്റണി

സ്വന്തം പാര്‍ട്ടിതാല്‍പ്പര്യങ്ങളെക്കാള്‍ രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ സമാധാനത്തിനും പ്രാധാന്യം നല്‍കിയ ഭരണാധികാരിയാണ് രാജീവ് ഗാന്ധിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. കെപിസിസിയില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. ഇന്ന് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ സ്വന്തം പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. ജനങ്ങളെ വര്‍ഗീയവത്കരിക്കുന്നു. രാജീവ് ഗാന്ധിയുടെ ഭരണകാലയളവില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഭ്യന്തര […]

Kerala kerala politics

ചെന്നിത്തലയ്ക്കുള്ള അതൃപ്തി കുഴപ്പമാകില്ല: എ കെ ആന്‍റണി

  • 22nd August 2023
  • 0 Comments

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തി കുഴപ്പമാകില്ലെന്ന് എ കെ ആന്‍റണി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾ പ്രതീക്ഷിക്കുന്ന കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും ആന്‍റണി വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയിൽ രമേശ് ചെന്നിത്തല നിലപാട് കടുപ്പിച്ചതോട അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് പാർട്ടി ഹൈക്കമാൻഡ്. പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ ചുമതല നൽകി പ്രശ്നം പരിഹരിക്കാനാണ് ഹൈക്കമാൻഡിന്റെ നീക്കം. ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ചെന്നിത്തലയ്ക്ക് […]

Kerala News

ചന്ദനക്കുറിയിടുന്നവരും കാവി മുണ്ട് ഉടുക്കുന്നവരുമെല്ലാം ബി.ജെ.പിക്കാരല്ല;മുരളീധരന് പിന്നാലെ എ.കെ ആന്റണിക്ക് പിന്തുണയുമായി വി.ഡി സതീശൻ

  • 29th December 2022
  • 0 Comments

കെ മുരളീധരന് പിന്നാലെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും.ചന്ദനക്കുറിയിടുന്നവരും കാവി മുണ്ട് ഉടുക്കുന്നവരുമെല്ലാം ബി.ജെ.പിക്കാരല്ല. അത്തരക്കാരെ സംഘപരിവാറാക്കി ചിത്രീകരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമെ പ്രയോജനപ്പെടൂ. എ.കെ ആന്റണിയുടെ പ്രസ്താവനയെ നൂറ് ശതമാനവും പിന്തുണയ്ക്കുന്നു. യഥാര്‍ത്ഥ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞത്. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കാരാണെന്ന് പറയുന്നത് ശരിയല്ല. മഹാഭൂരിപക്ഷവും വര്‍ഗീയതയ്ക്കും സംഘപരിവാര്‍ ശക്തികള്‍ക്കും എതിരാണ്. പള്ളികളില്‍ പോകുന്നത് പോലെ തന്നെയാണ് അമ്പലത്തിലും പോകുന്നത് വി ഡി സതീശൻ പറഞ്ഞു.മോദിയെ താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരെന്നും […]

Kerala News

ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ല;എ.കെ. ആന്റണിയെ പിന്താങ്ങി മുരളീധരന്‍

  • 29th December 2022
  • 0 Comments

വിശ്വാസിയായ അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന എകെ ആന്റണിയുടെ അഭിപ്രായത്തെ പിന്തുണച്ച് കെ മുരളീധരന്‍ എംപി.ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബി.ജെ.പിക്കില്ലെന്നും മുരളീധന്‍ മാധ്യമങ്ങളോട് പറഞ്ഞു.വിശ്വാസികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായും മതത്തെ മതപരമായും കാണണം. ആ നിലപാടാണ് കോണ്‍ഗ്രസ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് മതേതരത്വം കോണ്‍ഗ്രസിന്റെ നിലപാടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.മൃദു ഹിന്ദുത്വം എന്ന വാക്ക് യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണ്. കുറി തൊടാൻ പാടില്ല എന്ന നിലപാട് ശരിയല്ല. […]

National News

അധ്യക്ഷ തെരഞ്ഞെടുപ്പ്;ചർച്ചക്കായി എ.കെ ആന്റണി ഡൽഹിയിലേക്ക്

  • 27th September 2022
  • 0 Comments

അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾക്കായി മുതിർന്ന നേതാവ് എ.കെ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി. നാളെ സോണിയാ ഗാന്ധിയുമായി ആന്റണി ചർച്ച നടത്തും. രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ വഴിമാറിയ സാഹചര്യത്തിലാണ് സോണിയാ ഗാന്ധി തന്റെ വിശ്വസ്തനായ ആന്റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.അതേസമയം ബി.ജെ.പിക്ക് എതിരായ പോരാട്ടം നയിക്കാൻ കോൺഗ്രസിനേ സാധിക്കൂവെന്നും കോൺഗ്രസിന് പിന്നിൽ ഇടത് പക്ഷമടക്കം അണി നിരക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലികുട്ടി. രാഹുൽ ഗാന്ധിയുമായുള്ള ലീഗ് നേതാക്കളുടെ കൂടിക്കാഴ്ച്ചക്ക് […]

Kerala News

ജനങ്ങള്‍ ദുരിതത്തിൽ തൃക്കാക്കരയിൽ തമ്പടിച്ച് മന്ത്രിമാർ, സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് ലഭിക്കുമെന്ന് എകെ ആന്റണി

ജനം ദുരിതമനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിപ്പട തൃക്കാക്കരയില്‍ തമ്പടിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ.ആന്റണി സർക്കാരിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പല്ല ഇത് എന്നിരിക്കെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം ഇവിടെ തമ്പടിച്ചിരിക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി. ഇതിന്റെ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു.തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്‍റ് നൽകണമെന്നും ആന്റണി കൊച്ചിയിൽ പറഞ്ഞു. വികസനത്തിന്റെ ആള്‍ക്കാരെന്ന് സിപിഎം പറഞ്ഞാല്‍ തൃക്കാക്കരയില്‍ ഓടില്ല. സിപിഎം വികസന വിരോധികളാണ്. സിപിഎം ഇല്ലായിരുന്നുവെങ്കിൽ കേരളം ഇതിലും വികസിച്ചേനെയെന്നും കോൺഗ്രസ് ഭരണകാലത്തെ […]

Kerala News

രാജീവ് ഗാന്ധി ഡിജിറ്റല്‍ വിപ്ലവത്തിന്റെ തലതൊട്ടപ്പന്‍ : എകെ ആന്റണി

ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ തലതൊട്ടപ്പന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. ഇത്രയേറെ അനുകമ്പയുള്ള മറ്റൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ 31-ാം രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയില്‍ ജോലി ചെയ്യുകയായിരുന്ന സാം പിട്രോഡയെ ഇന്ത്യയിലെത്തിച്ചാണ് രാജ്യം ഇപ്പോള്‍ കാണുന്ന ഡിജിറ്റല്‍ വിപ്ലവത്തിന് രാജീവ് ഗാന്ധി തുടക്കമിട്ടത്. അത് ഇന്ത്യയെ മാറ്റിമറിച്ച് ലോകത്തിലെ വന്‍ ഡിജിറ്റല്‍ ശക്തിയാക്കി. രാജീവ് ഗാന്ധിയുടെ അനുകമ്പയും […]

Kerala News

എം.പി ഗോവിന്ദന്‍ നായര്‍ കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ പ്രതീകം: എ.കെ.ആന്റണി

  • 13th April 2022
  • 0 Comments

കേരള രാഷ്ട്രീയത്തിലെ മാന്യതയുടെ പ്രതീകമായിരുന്നു അന്തരിച്ച ശ്രീ.എം.പി ഗോവിനന്ദന്‍ നായര്‍ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി.ഏറ്റവും ആദരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തരില്‍ ഒരാളായിരുന്നു അദ്ദേഹാമെന്നും വേര്‍പാടില്‍ എ കെ ആന്റണി അനുശോചനം രേഖപ്പെടുത്തി. ചെറുപ്പകാലം മുതല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലയിലെ ഊര്‍ജ്ജസ്വലനായ നേതാവ്. ദീര്‍ഘകാലം കോട്ടയം ഡി.സി.സിയുടെ പ്രസിഡന്റായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ ഏറ്റവും സല്‍കീര്‍ത്തിയോടെ പ്രവര്‍ത്തിച്ച ഗോവിന്ദന്‍ നായര്‍ക്കെതിരെ എതിരാളികള്‍ പോലും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ല. അത്രമാത്രം മാതൃകാപരമായിരുന്നു തിരുവിതാകൂര്‍ ദേവസ്വം […]

വി.ഡി സതീശനെ അഭിനന്ദിച്ച് എ.കെ ആന്റണി

വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനം കോൺഗ്രസിന്റേയും യുഡിഎഫിൻറേയും ശക്തമായ തിരിച്ചുവരവിന് സഹായകരമാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് അഭിനന്ദനങ്ങൾ. പൂർണ്ണ പിന്തുണ നൽകുമെന്നും ആന്റണി പ്രതികരിച്ചു. എഐസിസി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി സതീശനെ അഭിനന്ദിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി.ഡി സതീശനെ നിയമിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡ്

error: Protected Content !!