ബിഷപ്പുമാരേക്കുറിച്ചുള്ള ധാരണ തെറ്റിക്കരുത്; മറുപടി നല്‍കി വനംമന്ത്രി
തിരുവനന്തപുരം: കര്‍ഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവെക്കണമെന്ന താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ പ്രസ്താവനക്കെതിരെ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ബിഷപ്പുമാര്‍ ഏറ്റവും സൗമ്യമായ രീതിയില്‍ സംസാരിക്കുന്നവരാണ് എന്നൊക്കെയാണ് താന്‍ ധരിച്ചുവെച്ചതെന്നും ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും വനംമന്ത്രി പറഞ്ഞു. ‘നല്ല വാക്ക് പറയുന്നതാണ് അവര്‍ക്ക് നല്ലത്. അവരെ പറ്റിയുള്ള ധാരണ തെറ്റിക്കരുത്. ഒരു മന്ത്രിയെ വിലയിരുത്താന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പുയര്‍ത്തിയത് അങ്ങനെയാണോ […]