Kerala

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി

  • 28th March 2021
  • 0 Comments

കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വർണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.ദുബായിൽ നിന്നും എത്തിയ താമരശ്ശേരി സ്വദേശി ഹർഷാദിൽ നിന്നാണ് സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വർണം മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥർ ആണ് യാത്രക്കാരനെ പിടികൂടിയത്.

‘മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം’; അയോധ്യയിലെ വിമാനത്താവളത്തിന് പേരിട്ട് യോഗി സര്‍ക്കാര്‍

  • 25th November 2020
  • 0 Comments

അയോധ്യയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളത്തിന്റെ പേര് മര്യാദാ പുരുഷോത്തം ശ്രീരാം വിമാനത്താവളം എന്നായിരിക്കുമെന്ന യോഗി സര്‍ക്കാറിന്റെ പുതിയ പേരിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ”ശ്രീ അയോധ്യ” എന്നാക്കി മാറ്റിയിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മാറ്റിയിരുന്നു. നേരത്തെ രാമന്റെ പിതാവായ ദശരഥന്റെ പേരില്‍ മെഡിക്കല്‍ കോളെജ് സ്ഥാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. 2021 ഡിസംബറില്‍ വിമാനത്താവള ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ജന പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവളം നിര്‍മ്മിക്കുമെന്ന് […]

News

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് അയച്ചു. കേന്ദ്രത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കാന്‍ തയാറാകണമെന്നും അദ്ദേഹം കത്തിൽ പറയുന്നു. സംസ്‌ഥാന സർക്കാരിന്റെ വാദം പരിഗണിക്കാതെയുള്ള തീരുമാനത്തോട്‌ സഹകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി പല തവണ സംസ്‌ഥാന സർക്കാർ ഉന്നയിച്ച ആവശ്യങ്ങൾ തള്ളിയാണ്‌ കേന്ദ്രതീരുമാനമെന്ന്‌ കത്തിൽപറഞ്ഞു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം കേസ്‌ ഹൈക്കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണിത്‌. സംസ്ഥാന സര്‍ക്കാരിന് വ്യോമയാന മന്ത്രാലയം നല്‍കിയ […]

Kerala News

കണ്ണൂരെത്തിയ പ്രവാസികളിൽ രണ്ടു പേർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ

കണ്ണൂർ : ഇന്നലെ ദുബൈയിൽ നിന്നും കണ്ണൂരെത്തിയ രണ്ടു പേർക്ക് കോവിഡ് ലക്ഷണങ്ങൾ. കണ്ണൂർ കാസർഗോഡ് സ്വദേശികൾക്കാണ് ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് പ്രവേശിക്കും. ഇവരുടെ സ്രവം ഇന്ന് തന്നെ പരിശോധനയ്ക്ക് അയക്കും. കണ്ണൂർ, കാസർഗോഡ്,കോഴിക്കോട് കൂർഗ് സ്വദേശികളായ 181 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് ഇതിൽ 127 കണ്ണൂരും 58 കാസർഗോഡ് സ്വദേശികളുമാണ് ഇന്നലെ എത്തിയത്. കണ്ണൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ വിമാനത്തിൽ 2 പേർക്ക് നേരത്തെ രോഗ ലക്ഷണങ്ങൾ പരിശോധനയിൽ രേഖപ്പെടുത്തുകയും […]

Kerala

പ്രവാസികളുമായി രണ്ടാമത്തെ വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട് : പ്രവാസികളെ വഹിച്ചുള്ള രണ്ടാമത്തെ വിമാനവും എത്തി. 182 പേരുൾപ്പെട്ട ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂർ ഇന്റർനാഷണൽ വിമാനത്തിലാണ് 10.32 എത്തിയിരിക്കുന്നത്. നേരത്തെ അബുദാബി-കൊച്ചി വിമാനമാണ് ആദ്യം നെടുമ്പാശ്ശേരിയിൽ വന്നെത്തിയത് . 354 യാത്രക്കാരാണ് ഇരു വിമാനത്തിലായി ഇന്ന് സംസ്ഥാനത്ത് ഇത് വരെ എത്തി ചേർന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലയിലെ പ്രതിനിധി ആളുകളും കോഴിക്കോട് വന്നെത്തിയ വിമാനത്തിൽ ഉണ്ട് . പതിമൂന്നു കെ എസ് ആർ ടി സിയും 30 ഓളം ടാക്‌സിയും ആംബുലൻസും വിമാന താവളത്തിൽ […]

Kerala

ശബരിമലയില്‍ വിമാനത്താവളം: നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി

ശബരിമലയില്‍ വിമാനത്താവളത്തിന്റെ അനുമതിക്കായുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനക്കമ്പനി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 30 ആഭ്യന്തര വിമാന സര്‍വീസുകള്‍ പുതുതായി തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനസര്‍വ്വീസുകള്‍ കുറഞ്ഞത് നിക്ഷേപകരേയും ടൂറിസത്തേയും ബാധിക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1579 സര്‍വീസുകള്‍ കുറഞ്ഞതായും മുഖ്യമന്ത്രി […]

error: Protected Content !!