Kerala Local News

കേരളത്തിലെ അഞ്ച് ജില്ലകളില്‍ അപകടകരമാം വിധം പൊടിപടലം കൂടുതലെന്ന് പഠനം

  • 2nd September 2019
  • 0 Comments

കോട്ടയം: അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന പൊടിപടലങ്ങള്‍ കോട്ടയം, എറണാകുളം, കണ്ണൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ കൂടുതലെന്ന് എംജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് എന്‍വിറോണ്‍മെന്റല്‍ സയന്‍സസ്. 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാപദാര്‍ഥങ്ങളുടെ അളവ് കൂടുന്നതാണ് മലിനീകരണത്തിന് കാരണം. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത് ഒരു ക്യുബിക് മീറ്റര്‍ വായുവില്‍, 2.5 മൈക്രോണിന് താഴെയുള്ള കണികാപദാര്‍ഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ പരിധി 10 ആണ്. എന്നാൽ എറണാകുളം വൈറ്റിലയില്‍-92,കോട്ടയം കെ.കെ.റോഡ്-80, കണ്ണൂര്‍-50,പാലക്കാട് കഞ്ചിക്കോട്ട്-60,വയനാട് സുല്‍ത്താന്‍ ബത്തേരി-63,തിരുവനന്തപുരത്ത്-42,ഇടുക്കി പത്തനംതിട്ട-യഥാക്രമം 25, 22 എന്നിങ്ങനെയാണ് […]

error: Protected Content !!