National

എയര്‍ ഇന്ത്യയിലെ 3 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിസിഎ, കടുത്ത നടപടി വേണമെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. എയര്‍ ഇന്ത്യ സ്വമേധയാ വീഴ്ചകള്‍ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്. നിര്‍ബന്ധിത ലൈസന്‍സിംഗ്, വിശ്രമം, പ്രവര്‍ത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂള്‍ ചെയ്യുകയും പറക്കാന്‍ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു. […]

kerala Kerala National

വിമാനത്താവള പരിസരത്തെ തടസ്സങ്ങള്‍ നീക്കാന്‍ നിയമം; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിമാനത്താവള പരിസരത്തെ തടസ്സങ്ങള്‍ നീക്കാന്‍ കരട് നിയമം വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ഉയര പരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തില്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കരട് നിയമപ്രകാരം കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് നിര്‍ദേശം നല്‍കാന്‍ ഡിജിസിഎയ്ക്കാണ് അധികാരം. ഉത്തരവുകള്‍ പാലിക്കുന്നവര്‍ക്ക് 2024ലെ ഇന്ത്യന്‍ വിമാന നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം അവകാശപ്പെടാം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് പൊളിക്കല്‍ നടപടി സ്വീകരിക്കാം. വിമാനത്താവളങ്ങളുടെ പരിസരത്തുള്ള കെട്ടിടങ്ങളുടെയും മരങ്ങളുടെയും സര്‍വ്വേ നടത്താനും നിര്‍ദേശമുണ്ട്.

National

അഹമ്മദാബാദ് ദുരന്തം; തകര്‍ന്ന വിമാനത്തിന്റെ എന്‍ജിന്‍ മാറ്റിയത് മൂന്ന് മാസം മുമ്പ്

അഹമ്മദാബാദില്‍ ദുരന്തമുണ്ടാക്കിയ വിമാനത്തിന്റെ വലത് എന്‍ജിന്‍ മാറ്റി സ്ഥാപിച്ചത് മൂന്ന് മാസം മുമ്പ്. വിമാനത്തിന്റെ അറ്റകുറ്റപ്പണികളും മൂന്ന് മാസം മുമ്പ് പൂര്‍ത്തീകരിച്ചതായി അന്വേഷണ സമിതി. അതേ സമയം ദുരന്തത്തില്‍ മരണപ്പെട്ട 190 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. 157 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പറന്നുയര്‍ന്ന ഉടന്‍ തീ ഗോളമായി മാറിയ എയര്‍ ഇന്ത്യയുടെ 171 ബോയിങ് വിമാനത്തിന്റെ വലതു എഞ്ചിന്‍ മാര്‍ച്ചില്‍ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. അപകടകാരണം അന്വേഷിക്കുന്ന ആഭ്യന്തര സമിതിയുടേതാണ് കണ്ടെത്തല്‍. 2023 ജൂണിലാണ് അവസാനമായി വിമാനം പൂര്‍ണ […]

National

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണം 294 ആയി; ആറ് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണം മുന്നൂറിനോട് അടുക്കുന്നു. 294 പേര്‍ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചത്. 265 മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ആറ് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. കൂടുതല്‍ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കള്‍ അറിയിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പൊലീസും വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രദേശവാസികള്‍. അതിനിടെ, ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ഉള്ളവരെയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. വിമാനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് […]

International Trending

എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; തായ്ലന്‍ഡില്‍ അടിയന്തര ലാന്‍ഡിങ്

ബാങ്കോക്: തായ്ലന്‍ഡില്‍ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം ഫുക്കറ്റ് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി ഫുക്കറ്റ് വിമാനത്താവള ഉദ്യോഗസ്ഥര്‍ പറഞ്ഞു. എ.എ 379 എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. ബോംബ് ഭീഷണിയെതുടര്‍ന്ന് തിരിച്ചിറക്കിയ വിമാനത്തില്‍ 156 യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്രക്കാരെ വിമാനത്തില്‍നിന്നും പുറത്തിറക്കിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ന് രാവിലെ 9.30ന് ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് […]

National

അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; 30 മരണം; 242 യാത്രക്കാരെന്ന് സ്ഥിരീകരണം

അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ലണ്ടനിലേക്ക് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. 30 പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍ ഒരാള്‍ മുന്‍ ഗുജറാത്ത് […]

400ഓളം എഫ്.എം സ്റ്റേഷനുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം

  • 22nd November 2020
  • 0 Comments

പ്രസാര്‍ ഭാരതിക്കുകീഴിലുള്ള 400ഓളം എഫ്.എം സ്‌റ്റേഷനുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് സൂചന നല്‍കിക്കൊണ്ട് നവംബര്‍ 18ന് രാജ്യത്തെ റേഡിയോ സ്‌റ്റേഷനുകള്‍ക്ക് പ്രസാര്‍ ഭാരതിയുടെ കത്ത് ലഭിച്ചു. 2020 സെപ്റ്റംബര്‍ 29, ഒക്‌ടോബര്‍ 14 തീയതികളില്‍ ചേര്‍ന്ന പ്രസാര്‍ ഭാരതി ഡയറക്ടര്‍ ബോര്‍ഡിലാണ് തീരുമാനം. നിലവിലുള്ള മത്സര വിപണിയില്‍ പുതിയ ബ്രാന്‍ഡുമായി രംഗത്തുവരുന്നതിന്റെ ഭാഗമായാണ് തീരുമാനം. പൊതുതാല്‍പര്യവും വാണിജ്യ പരിഗണനയും ഒരുമിപ്പിക്കുന്ന പുതിയ ബ്രാന്‍ഡായിരിക്കും ഇനി ആകാശവാണി നിലയങ്ങള്‍ എന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. ഇതാണ് തീരുമാനമെങ്കിലും ഒരു ഭാഷയില്‍ […]

error: Protected Content !!