ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശങ്ങള്‍ നല്കി. വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴുകി വൃത്തിയാക്കണം.വൃത്തിയാക്കിയ വീടുകളിലും സ്ഥാപനങ്ങളിലും ബ്‌ളീച്ചിങ് പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച് അണുനശീകരണം നടത്തണം. പരിസരം വൃത്തിയാക്കുന്നതിന് നീറ്റുകക്ക, കുമ്മായം എന്നിവ ഉപയോഗിക്കണം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനമാക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ബ്‌ളീച്ചിങ് പൗഡര്‍ ഉപയോഗിച്ച്അണുവിമുക്തമാക്കണം. വെള്ളക്കെട്ട് മൂലം മലിനമായ കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസ്സുകള്‍ എന്നിവ അണുവിമുക്തമാക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ ആകുന്നവര്‍ വ്യക്തിഗത സുരക്ഷാ […]