Local News

ചെത്തുകടവ് കുരിക്കത്തൂര്‍ റോഡ് പരിഷ്കരണത്തിന് 5.51 കോടി രൂപയുടെ ഭരണാനുമതി

  • 15th March 2022
  • 0 Comments

ചെത്തുകടവ് കുരിക്കത്തൂര്‍ റോഡ് പരിഷ്കരണത്തിന് 5.51 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം മുക്കം റോഡില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള എളുപ്പമാര്‍ഗ്ഗമായ ഈ റോഡിനെ നിലവില്‍ 5 കോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്ന പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡുമായാണ് ബന്ധിപ്പിക്കുന്നത്. ചെത്തുകടവ് ജംഗ്ഷനില്‍ സ്ഥലം ഏറ്റെടുത്ത് റിംഗ് റോഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. താമരശ്ശേരി വരിട്ട്യാക്കില്‍ റോഡില്‍ നിന്നുള്ള കണക്ഷന്‍ റോഡ് […]

വേങ്ങേരിമഠംപാലം ശ്രീകൃഷ്ണക്ഷേത്രം റോഡ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 25th February 2021
  • 0 Comments

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വേങ്ങേരിമഠംപാലം ശ്രീകൃഷ്ണ ക്ഷേത്രം റോഡ് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് റോഡിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. കുന്ദമംഗലം മണ്ഡലത്തില്‍ നൂറ് ദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ചാത്തമംഗലം ഗ്രാമപഞ്ചായാത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് എം സുഷമ, വാര്‍ഡ് മെമ്പര്‍ വിദ്യുല്‍ ലത, കെ.കെ ഗോപന്‍, […]

ഒളവണ്ണയില്‍ രണ്ട് റോഡുകളുടെ ഉദ്ഘാടനം എം.എല്‍.എ നിര്‍വ്വഹിച്ചു

  • 24th February 2021
  • 0 Comments

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.ല്‍.എ നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയുടെ വീതം ഭരണാനുമതി ലഭ്യമാക്കിയ കുറുപ്പംവീട്ടില്‍ റോഡ്, കോഴിക്കോടന്‍കുന്ന് മൂര്‍ക്കനാട് എല്‍.പി സ്കൂള്‍ റോഡ് എന്നിവയാണ് പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. കുന്ദമംഗലം മണ്ഡലത്തില്‍ നൂറ് ദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പരിപാടിയുടെ ഭാഗമായാണ് റോഡുകള്‍ തുറന്നുകൊടുത്തത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശാരുതി അദ്ധ്യക്ഷത വഹിച്ചു. […]

പെരുവയല്‍ പഞ്ചായത്തിലെരണ്ട് റോഡുകള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  • 19th February 2021
  • 0 Comments

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച കമ്മലാട്ട്താഴം റോഡിന്‍റേയും പ്രവൃത്തി ആരംഭിച്ച കുറ്റിപ്പാടം കരൂഞ്ഞിയില്‍ റോഡിന്‍റേയും ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് കമ്മലാട്ട്താഴം റോഡിന്‍റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്. വികലാംഗരായ രണ്ട്കുട്ടികളുടെ യാത്രാ ദുരിതം ശ്രദ്ധിയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എം.എല്‍.എ തന്‍റെ ഫണ്ടില്‍ നിന്ന് റോഡ് നവീകരണത്തിന് തുക ലഭ്യമാക്കിയത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് പ്രവൃത്തി ആരംഭിക്കുന്ന കുറ്റിപ്പാടം കരൂഞ്ഞിയില്‍ […]

മാവൂർ ഹയർ സെക്കൻ്ററി സ്കൂൾ ചുറ്റുമതിലും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്തു

  • 11th February 2021
  • 0 Comments

മാവൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച ചുറ്റുമതിലിൻ്റെയും പ്രവേശന കവാടത്തിൻ്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 16.5 ലക്ഷം രൂപ ചെലവിലാണ് പ്രസ്തുത പ്രവൃത്തി നടത്തിയത്. കുന്നമംഗലം മണ്ഡലത്തിൽ മാർച്ച് 31നകം പൂർത്തീകരിച്ച നൂറ് പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന നൂറുദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ചുറ്റുമതിലിൻ്റെയും പ്രവേശന കവാടത്തിൻ്റെയും ഉദ്ഘാടനം നടത്തിയത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. […]

Local News

തെങ്ങിലക്കടവ് ക്യാന്‍സര്‍ സെന്‍റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനം

  • 6th February 2021
  • 0 Comments

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവ് ക്യാന്‍സര്‍ സെന്‍റര്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ തീരുമാനമായി. കോഴിക്കോട് കലക്ടറേറ്റില്‍ പി.ടി.എ റഹീം എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്ക് തീരുമാനമായത്. കോഴിക്കോട് മെഡിക്കല്‍ കോളജിന് കീഴില്‍ കോംപ്രഹെന്‍സീവ് ക്യാന്‍സര്‍ കെയര്‍ ഹബ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ച 1 കോടി രൂപയുടെ പ്രവൃത്തികള്‍ നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിനും ക്യാന്‍സര്‍ സ്ക്രീനിംഗ്, ക്യാന്‍സര്‍ ഒ.പി, സ്പെഷ്യല്‍ ക്ലിനിക്ക്, ട്രൈനിംഗ് തുടങ്ങിയവയ്ക്ക് സംവിധാനമേര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം ആരോഗ്യ […]

പെരുവയൽ പഞ്ചായത്തിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു

പെരുവയൽ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ ശാന്തിച്ചിറ മുണ്ടോട്ടുവൽ കുരിക്കത്തൂർ റോഡ്, പള്ളിത്താഴം ചാലിയാർ റോഡ്, കല്ലടമീത്തൽ പുതുക്കണ്ടിപ്പോയിൽ റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കം കുറിക്കുന്നത്. മൂന്ന് റോഡുകൾക്കുമായി 34 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുവയൽ ഗ്രാമപഞ്ചായത്തിൽ 13 റോഡുകൾക്കായി 1.43 കോടി രൂപയുടെ അനുമതിയാണ് ലഭ്യമാക്കിയതെന്ന് എം.എൽ.എ പറഞ്ഞു. പെരുവയൽ […]

error: Protected Content !!