Kerala News

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദം;അടൂർ ഗോപാലകൃഷ്ണന്‍ ചെയർമാൻ സ്ഥാനം രാജിവച്ചു

  • 31st January 2023
  • 0 Comments

കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍ രാജിവച്ചു. ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം.

Kerala News

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ 50-ാം വാർഷികം;പഞ്ചായത്തുകൾ 5000 രൂപ നൽകണം

  • 28th January 2023
  • 0 Comments

അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ അൻപതാം വാർഷികത്തിന് തദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന് ഉത്തരവിറക്കി തദേശ സ്വയം ഭരണ വകുപ്പ്. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് തദ്ദേശവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സർക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.അതേസമയം, സ്വയംവരം സിനിമയുടെ വാർഷിക ആഘോഷങ്ങൾക്ക് ഫണ്ട് കൊടുക്കണമെന്നല്ല, താൽപര്യമുള്ളവർക്ക് […]

Kerala

‘ദിലീപിനെതിരെ തെളിവില്ലെന്ന് എങ്ങനെ അറിയാം?’; അടൂർ​ ​ഗോപാലകൃഷ്ണനെതിരെ ഭാ​ഗ്യലക്ഷ്മി

  • 23rd January 2023
  • 0 Comments

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞ സംവിധായകൻ അടൂർ​ ​ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി. കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെയാണ് ദിലീപിനെതിരെ യാതൊരു തെളിവുമില്ലെന്ന് പറയുന്നത്. എന്തുകൊണ്ട് ഇവർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുന്നില്ല. ദിലീപിനെതിരെ തെളിവില്ലെന്ന് ശ്രീലേഖ ഐപിഎസിനും അടൂർ ഗോപാലകൃഷ്ണനും എങ്ങനെ അറിയാമെന്നും ഭാ​ഗ്യലക്ഷമി ചോദിച്ചു. സഹോദരൻ ദിലീപിന് മാത്രമേ മാനവും അഭിമാനവും കുടുംബവുമൊക്കെയൊളളൂ. അതിജീവിതയ്ക്ക് ഇതൊന്നുമില്ലെ. പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കുന്നില്ല. ശ്രീലേഖ ഐപിഎസും അടൂരും പുരുഷമേധാവിത്വത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. സിനിമയിൽ […]

Kerala News

മുറിച്ചുമാറ്റപ്പെട്ട ജാതിവാലിന്റെ ധാര്‍ഷ്ട്യം തന്നെയാണിത്;അടൂരിന് വിദ്യാർത്ഥികളുടെ തുറന്ന കത്ത്

  • 17th January 2023
  • 0 Comments

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന് തുറന്ന കത്തുമായി വിദ്യാര്‍ഥികള്‍.ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖത്തില്‍ അടൂര്‍ അധ്യാപകനായ എം ജി ജ്യോതിഷി ഉഴപ്പനെന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടുവര്‍ഷത്തോളമായി അധ്യാപകനാണ് ജ്യോതിഷ്. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ അധ്യാപനത്തിനെതിരെ യാതൊരു പരാതിയും ഉയര്‍ന്നിട്ടില്ല. മലയാള സിനിമയിലെ പല നടീ നടന്മാര്‍ക്കും പരിശീലനം നല്‍കിയ വ്യക്തിയാണ് അദ്ദേഹം. ജ്യോതിഷിന്റെ നേതൃത്വത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികളും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. അവിടുത്തെ പ്രൊജക്ടുകള്‍ […]

Kerala News

അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ;പരസ്യപിന്തുണയുമായി എം എ ബേബി

  • 17th January 2023
  • 0 Comments

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.അടൂരിനെ ജാതി വാദി എന്നു വിളിക്കുന്നത് ശുദ്ധ ഭോഷ്കാണെന്ന് എം എ ബേബി പറഞ്ഞു. അടൂരിനെ ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യയെന്നും ജീവിതകാലം മുഴുവൻ അടൂർ ഒരു മതേതരവാദിയായിരുന്നുവെന്നും എം എ ബേബി പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് ഒരു സിപിഎം നേതാവ് അടൂരിന് പരസ്യ പിന്തുണ നൽകുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്നത് […]

Kerala

ഉടുത്തൊരുങ്ങി പരാതി പറഞ്ഞ് സ്റ്റാറായി, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ജീവനക്കാർ WCC അംഗങ്ങളെ പോലെ; അടൂർ ഗോപാലകൃഷ്ണൻ

  • 3rd January 2023
  • 0 Comments

തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളെ അധിക്ഷേപിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാനും സംവിധായകനുമായ അടൂർ ഗോപാലകൃഷ്ണൻ. ഡബ്ല്യുസിസി അംഗങ്ങളെ പോലെ ഉടുത്തൊരുങ്ങി വന്നാണ് അഭിമുഖങ്ങൾ നടത്തുന്നതെന്നും ഇപ്പോൾ വലിയ താരങ്ങളായെന്നും അടൂർ പറഞ്ഞു. ‘നാലഞ്ച് പെണ്ണുങ്ങളുണ്ടവിടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നത്. അവർ കാമറയുടെ മുൻപിൽ വന്ന് പറയുന്നത് ഞങ്ങളെല്ലാം വിധവമാരാണെന്നാണ്. രണ്ട് പേർക്കേ ഭർത്താക്കൻമാർ മരിച്ചിട്ടുള്ളൂ. ബാക്കി നാല് പേർക്ക് ഭർത്താക്കൻമാർ ഉണ്ട്. പച്ചക്കള്ളമാണ് അവർ പറയുന്നത്. […]

Entertainment News

തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷൻ അല്ലാതാക്കരുത് ചിന്തയിലാണ് നൂതനത്വം വേണ്ടത്;അടൂർ

  • 3rd November 2022
  • 0 Comments

മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ.കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവരാണ് ന്യൂ ജനറേഷനെങ്കിൽ താൻ അതിൽപ്പെടുന്നയാളാണ്. തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷൻ അല്ലാതാക്കരുത്. ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല,’ അടൂർ പറഞ്ഞു.അടൂരിനെ റീജണൽ ഡയറക്ടർ ഡോ. എസ്.അനിൽകുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.

Kerala

സമരം വിജയിച്ചു; പിഎസ്‌സി പരീക്ഷ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും

  • 16th September 2019
  • 0 Comments

തിരുവനന്തപുരം; സമരം വിജയിച്ചു. പിഎസ്സി പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ വേണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. വിഷയത്തില്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിനും പിഎസ്സിക്കും യോജിപ്പെന്ന് പിഎസ്സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം തയാറാക്കുന്ന അധ്യാപകരെ തയാറെടുപ്പിക്കാന്‍ സമയം വേണം. കെഎഎസ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലും മലയാളം പരിഗണിക്കും. പിഎസ്സിക്കു മുന്നില്‍ പത്തൊന്‍പതു ദിവസമായി വിഷയത്തില്‍ സാസ്‌കാരിക പ്രവര്‍ത്കരും മറ്റും സമരം നടത്തുകയായിരുന്നു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. എന്നാല്‍, പിഎസ്സി പരീക്ഷ […]

error: Protected Content !!