News

അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല

താമരശ്ശേരി: അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ചേളാരി സ്വദേശിയായ പ്രജീഷിനെയായിരുന്നു പുഴയില്‍ വീണ് കാണാതായിരുന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു പ്രജീഷിനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെയും തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസ്, മുക്കം ഫയര്‍ഫോഴ്‌സ്, ചുരം സംരക്ഷണ സമിതി, പുതുപ്പാടി പഞ്ചായത്തിലെ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

error: Protected Content !!