Kerala News

നടിയെ ആക്രമിച്ച കേസ്;കാവ്യ മാധവന്‍ പ്രതിയാകില്ല,തുടരന്വേഷണം അവസാനിപ്പിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനും അഭിഭാഷകനും പ്രതിയായേക്കില്ല. കേസ് ഇനിയും നീട്ടിക്കൊണ്ട് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. മെയ് 31ന് തന്നെ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും.തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല കാവ്യയ്ക്കും ദിലീപിന്റെ അഭിഭാഷകര്‍ക്കുമെതിരെ തെളിവില്ലെന്നാണ് വിശദീകരണം. കേസില്‍ ഇനി കൂടുതല്‍ പ്രതികളുണ്ടാകില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയതായാണ് സൂചന.ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. […]

Kerala News

കാവ്യ മാധവന് വീണ്ടും നോട്ടീസ് നൽകി ക്രൈം ബ്രാഞ്ച്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കാവ്യ മാധവന് വീണ്ടും നോട്ടീസയച്ച് ക്രൈം ബ്രാഞ്ച്.വീട്ടിൽ വെച്ച് മാത്രമേ ചോദ്യം ചെയ്യാവൂ എന്ന നിലപാട് കാവ്യ ആവർത്തിക്കുന്ന സാഹചര്യത്തിൽ ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസിൽ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ആലുവയിലെ പത്മ സരോവരം വീട്ടിൽ വെച്ച് തന്നെ ചോദ്യം ചെയ്താൽ മതിയെന്ന് കാവ്യ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് ക്രൈംബ്രഞ്ച് മറുപടി നൽകിയിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയിൽ […]

Kerala News

കേസിലെ വിചാരണ നടപടികള്‍ അടുത്തൊന്നും പൂര്‍ത്തിയാകാന്‍ സാധ്യതയില്ല; ജാമ്യത്തിനായി പള്‍സര്‍ സുനി സുപ്രീംകോടതിയിലേക്ക്

  • 5th April 2022
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു.നേരത്തെ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പൾസർ സുനി സുപ്രിംകോടതിയെ സമീപിച്ചത്.തുടരന്വേഷണം നടക്കുന്നതിനാൽ കേസിലെ വിചാരണ നടപടികൾ വൈകുമെന്നും ആ നിലയ്ക്ക് തനിക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിയുടെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.നിലവില്‍ തനിക്ക് പുറമെ ഒമ്പതാം പ്രതി മാത്രമാണ് ജയിലിലുള്ളത്. എന്നാല്‍ മറ്റൊരു കേസിലാണ് ഒമ്പതാം […]

Kerala News

ഫോണുകൾ ആലുവ കോടതിയിൽ പരിശോധിക്കില്ല; തിരുവനന്തപുരം ഫോറൻസിക് ലാബിൽ നേരിട്ട് അയക്കും

  • 3rd February 2022
  • 0 Comments

ദിലീപിൻ്റെയും കൂട്ടു പ്രതികളുടെയും ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരിശോധിക്കില്ല. ഫോണുകൾ തിരുവനന്തപുരം പൊലീസ് ഫോറൻസിക് ലാബിൽ നേരിട്ട് അയക്കാൻ കോടതി നിർദ്ദേശിച്ചു. ഫോണുകൾ ലാബിൽ അല്ലാതെ തുറക്കുന്നത് കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് പ്രതികൾ കോടതിയിൽ വാദിച്ചിരുന്നു.പരിശോധിക്കാതെ ഫോൺ അയക്കുകയാണെങ്കിൽ ലോക്കിങ് പാറ്റേണുകൾ തെറ്റാകാൻ സാധ്യതയുണ്ടെന്നും ഇതുമൂലം നടപടിക്രമങ്ങൾ പിന്നെയും വൈകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.കേസിലെ ഒന്ന്, രണ്ട്, നാല് പ്രതികളുടെ ഫോണുകളുടെ പാസ്‌വേർഡുകളാണ് കോടതിയ്ക്ക് മുൻപാകെ സമർപ്പിച്ചിരുന്നത്. ഫോൺ ലോക്കുകൾ അഞ്ച് മണിക്ക് മുൻപ് കൈമാറണമെന്നായിരുന്നു കോടതിയുടെ […]

Kerala News

നടിയെ ആക്രമിച്ച കേസ്; സുപ്രധാന കണ്ണിയായ വി.ഐ.പി.ക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പോലീസ്

  • 13th January 2022
  • 0 Comments

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ നിഴലായി തുടരുന്ന .വിഐപിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ഈ വി ഐ പിയുടെ കൈയിലുള്ളതായി അന്വേഷണ സംഘത്തിന് സംശയം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് കൈമാറുന്നതിനിടെ വി.ഐ.പി. പകര്‍പ്പ് സൂക്ഷിച്ചു കാണുമെന്നാണ് കരുതുന്നത്. സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വി.ഐ.പി.ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വി.ഐ.പി വന്നു .എന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്. ഒന്നാം […]

Kerala News

നടിയെ ആക്രമിച്ച കേസ് ;പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം;ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

  • 17th December 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ.കഴിഞ്ഞ വർഷം ജനുവരിയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിന്നും ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് 2020 ജനുവരിയില്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിലെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം അപ്രസക്തമാണെന്നാണ് […]

Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി കോടതി തള്ളി

  • 25th February 2021
  • 0 Comments

യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.കേസിൽ എട്ടാം പ്രതിയായ ദിലീപ് നിര്‍ണായക സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടാത്തലയെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണു വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ് […]

Kerala News

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി വിപിൻലാലിന് ജാമ്യം

  • 27th January 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിന് ഹൈകോടതി ജാമ്യം അനുവദിച്ചു. 29ന് വിപിൻലാൽ വിചാരണക്കോടതിയിൽ ഹാജരാകുന്നതിനായി ഹൈ കോടതി ഉത്തരവിട്ടു.കേസിലെ പത്താംപ്രതിയായിരുന്ന വിപിൻലാലിനെ മാപ്പുസാക്ഷിയായതിന് പിന്നാലെ വിയൂർ ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. ഈ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാൽ ഉടൻതന്നെ കോടതിയിൽ ഹാജരാകാനും വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എട്ടാംപ്രതി നടൻ ദിലീപ് സമർപ്പിച്ച ഹരജിയിലായിരുന്നു വിചാരണക്കോടതിയുടെ ഉത്തരവ്.എന്നാൽ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിപിൻലാൽ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തന്നെ കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ്കുമാർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വിപിൻലാൽ […]

Kerala News

നടിയെ ആക്രമിച്ച കേസ് ;മാപ്പു സാക്ഷി ഹാജരായില്ല

  • 23rd January 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻ ലാൽ ഇന്ന് വിചാരണ കോടതിയിൽ ഹാജറായില്ല. കോടതി പുറപ്പെടുവിച്ച ജാമ്യം റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീരുമാനം വന്ന ശേഷം ഹാജരാകാനാണ് വിപിന്‍റെ തീരുമാനം എന്നാണ് അറിയുന്നത്. അതേസമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കേസിൽ മാപ്പു സാക്ഷിയാവാൻ തയാറാണെന്ന് കാണിച്ച് പത്താം പ്രതി വിഷ്ണു നൽകിയ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസ്; അടുത്തമാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും

  • 30th December 2020
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ അടുത്തമാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യം വിചാരണക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സുപ്രിംകോടതിയും കോടതിമാറ്റ ഹര്‍ജി തള്ളിയതോടെയാണ് പ്രോസിക്യൂട്ടര്‍ അഡ്വ.സുരേശന്‍ രാജിവച്ചത്. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നേരത്തെ വിചാരണകോടതി മാറ്റണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

error: Protected Content !!