Kerala kerala

കൊല്ലത്ത് സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു; വാഹനമോടിച്ചത് 15 കാരന്‍

  • 28th December 2024
  • 0 Comments

കൊല്ലം: മുണ്ടക്കലില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ 63കാരി മരിച്ചു. മുണ്ടക്കല്‍ സ്വദേശി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് സ്‌കൂട്ടര്‍ ഇടിച്ച് സുശീലക്ക് ഗുരുതര പരിക്കേറ്റത്. സുശീലയെ ഇടിച്ചിട്ട ശേഷം സ്‌കൂട്ടര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ 15കാരനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുണ്ടക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. വാഹനത്തിന്‍ ഇന്‍ഷൂറന്‍സില്ലെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

kerala Kerala

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ 17കാരന് ദാരുണാന്ത്യം

  • 28th December 2024
  • 0 Comments

കോട്ടയം: കോട്ടയം പാലാ പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് അപകടത്തില്‍ 17കാരന് ദാരുണാന്ത്യം. വെള്ളിയേപ്പള്ളി സ്വദേശി കെ. അഭിലാഷ് ആണ് മരിച്ചത്. ബൈക്ക് എതിര്‍ ദിശയിലെത്തിയ പിക് അപ്പ് വാനില്‍ ഇടിച്ച ശേഷം മറിഞ്ഞാണ് അപകടം. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ പാലാ പൊലീസ് കേസെടുത്തു.

National

തമിഴ്‌നാട് തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ചു; മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരുക്ക്

  • 28th December 2024
  • 0 Comments

ചെന്നൈ: തമിഴ്‌നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ച 18 പേര്‍ക്കും പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഏര്‍ക്കാട് എന്ന […]

kerala Kerala

അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു; സ്ത്രീക്ക് ഗുരുതര പരിക്ക്

  • 27th December 2024
  • 0 Comments

കൊച്ചി: അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവരില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ വളവില്‍ വെച്ചാണ് അപകടം. കാറ്ററിങ് സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറില്‍ തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. […]

kerala Kerala

ചെങ്ങന്നൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

  • 26th December 2024
  • 0 Comments

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി വിഷ്ണു (23) ആണ് മരിച്ചത്. സഹയാത്രികനായ അമ്പലപ്പുഴ കാരൂര്‍ സ്വദേശി വിവേകിന് പരിക്കേറ്റു. പുലര്‍ച്ചെ 12.30ന് എം.സി റോഡില്‍ ചെങ്ങന്നൂര്‍ ഗുരു മന്ദിരത്തിന് മുമ്പിലായിരുന്നു അപകടം. ഇന്നോവ കാറും സൈലോയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തയാള്‍ സമീപത്തെ ഡെന്റല്‍ ക്ലിനിക്കിന്റെ ഒന്നാംനിലയിലെ ഗ്ലാസ് ഇടിച്ചു തകര്‍ത്താണ് വീണത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു.

National

കാറിന് മുകളിലേക്ക് ലോറിമറിഞ്ഞു; അപകടത്തില്‍ ആറ് പേര്‍ മരിച്ചു

  • 21st December 2024
  • 0 Comments

ബെംഗളൂരു: കര്‍ണാടക നെലമംഗലയിലെ ബേഗൂരില്‍ കാറിന് മുകളിലേക്ക് ലോറിമറിഞ്ഞു. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി വീണ് കാര്‍ തകര്‍ന്നടിഞ്ഞു. അപകടത്തില്‍ കാറിനുള്ളില്‍ ഉണ്ടായിരുന്ന വിജയപുര സ്വദേശികളായ ആറ് യാത്രക്കാരും മരിച്ചു.

National

രാജസ്ഥാനില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിച്ച് ഏഴ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

  • 20th December 2024
  • 0 Comments

ജയ്പൂര്‍: രാജസ്ഥാനില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. പുലര്‍ച്ചെ 5.30ഓടെ ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ടാങ്കറില്‍ ട്രക്ക് ഇടിച്ച് തീപിടിക്കുകയായിരുന്നു. 40ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 28 പേരുടെ നില ഗുരുതരമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. തീപിടിച്ചതിനെ തുടര്‍ന്ന് 300 മീറ്റര്‍ പരിധിയിലുള്ള വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവര്‍മാര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. 10 കിലോമീറ്റര്‍ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായി […]

Kerala kerala

കുന്ദമംഗലം പന്തീര്‍പാടം ജംഗ്ഷനില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

  • 18th December 2024
  • 0 Comments

കുന്ദമംഗലം: പന്തീര്‍പാടം ജംഗ്ഷനില്‍ ദിവസവും രണ്ടും മൂന്നും വാഹനാപകടങ്ങള്‍ പതിവാകുന്നു. തിരക്ക് പിടിച്ച നാഷണല്‍ ഹൈവേയില്‍ ഭാഗ്യം കൊണ്ടാണ് പല അപകടങ്ങളില്‍ നിന്നും മനുഷ്യ ജീവനുകള്‍ രക്ഷപ്പെടുന്നത്.നാല് റോഡും കൂടിയ ജംഗ്ഷനില്‍ ഒരു സിഗ്നല്‍ സംവിധാനമോ ഇല്ല. നെച്ചിപൊയില്‍ പയമ്പ്ര ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കു ജങ്ങ്ഷന്‍ ആണ് എന്നറിയിക്കുന്ന ഒരു ബോര്‍ഡ് പോലും ഇല്ല. ഇജങ്ങ്ഷന്‍ അറിയാത്തവര്‍ നേരെ നാഷണല്‍ ഹൈവേയിലേക്ക് വാഹനം കയറ്റുന്ന കായ്ചയാണ് ഉള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. പല സ്ഥലങ്ങളിലും […]

kerala Kerala

പൊലീസ്- എംവിഡി സംയുക്ത പരിശോധന 24 മണിക്കൂറും, കൂടുതല്‍ എഐ കാമറകള്‍; ഹെല്‍മറ്റിലും സീറ്റ് ബെല്‍റ്റിലും നടപടി

  • 16th December 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന വാഹന അപകട പരമ്പരയില്‍ സുപ്രധാന തീരുമാനങ്ങളുമായി എംവിഡി – പൊലീസ് യോഗം. എഡിജിപി മനോജ് എബ്രഹാം ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു എന്നിവര്‍ ജില്ലാ പൊലീസ് മേധാവിമാരുമായിട്ടാണ് ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തെ റോഡുകളില്‍ എംവിഡിയും പൊലീസും സംയുക്തമായി പകലും രാത്രിയും പരിശോധന നടത്തും. ആദ്യ പരിശോധന അപകട മേഖലകളിലായിരിക്കും. അമിതവേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര എന്നിവ കൂടുതലായി ശ്രദ്ധിക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ […]

Kerala kerala

വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

  • 16th December 2024
  • 0 Comments

പാലക്കാട്: വടക്കഞ്ചേരി വാളയാര്‍ ദേശീയപാതയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറരയോടെയായിരുന്നു അപകടം. വടക്കഞ്ചേരി ചീരക്കുഴി സ്വദേശി അഷ്റഫ്, പാലക്കുഴി സ്വദേശി ജോമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വടക്കഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് പാലക്കാട് ദിശയിലേക്ക് പോകുകയായിരുന്ന റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയത്ത് റോഡില്‍ വാഹനങ്ങളൊന്നും ഉണ്ടാകാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് […]

error: Protected Content !!