Kerala News

പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവം; അയല്‍വാസിക്കും പോലീസുകാരനുമെതിരെ നടപടിയാവശ്യപ്പെട്ട് മക്കള്‍

  • 28th December 2020
  • 0 Comments

കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും പൊലീസിനും മുന്നില്‍ പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍.കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ വെച്ച് തീകൊളുത്തിയ രാജന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ശരീരത്തിന്റെ 70%ത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ […]

Kerala News

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണം; ദുരൂഹതയില്ലെന്ന് പൊലീസ്

  • 17th December 2020
  • 0 Comments

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇതുവരെയുള്ള അന്വേഷണത്തിലാണ് കണ്ടെത്തല്‍. അതേസമയം, ഡ്രൈവറുടെയും വാഹന ഉടമയുടെയും മൊഴികളിലെ വൈരുദ്ധ്യമടക്കം മരണത്തിലെ മറ്റ് ദുരൂഹതകള്‍ നീക്കാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ലോഡെടുത്തത് മുതലുള്ള സഞ്ചാര വിവരം പൊലീസ് ശേഖരിച്ചു. വ്യക്തത വരുത്താന്‍ കൂടുതല്‍ സാക്ഷികളുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. കൂടുതല്‍ നടപടികള്‍ ഡ്രൈവറുടെ മൊഴി പരിശോധിച്ച ശേഷമാവുമെന്നും പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെടുമോ എന്ന ഭയത്താലാണ് അപകട ശേഷം ലോറി നിര്‍ത്താതെ […]

Kerala News

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി; ഡ്രൈവര്‍ കസ്റ്റഡിയില്‍

  • 15th December 2020
  • 0 Comments

മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറായ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈഞ്ചക്കലില്‍ വച്ചാണ് വണ്ടിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിലെടുത്തത്. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്റെ നേത്യത്വത്തിലാണ് നടപടി.  ഭയം കാരണമാണ് വാഹനം നിര്‍ത്താതെ പോയതെന്നാണ് ഡ്രൈവറായ പേരൂര്‍ക്കട സ്വദേശി ജോയി നല്‍കിയ മൊഴി. അപകട സമയം ലോറിയുടെ ഉടമയും വാഹനത്തിലുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയ്ക്കായിരുന്നു അപകടം ഉണ്ടായത്. എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോകുകയായിരുന്നു. കാരയ്ക്കാമണ്ഡപം സിഗ്‌നലിന് സമീപം […]

Local News

പൂനൂര്‍പ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടു

  • 9th December 2020
  • 0 Comments

പൂനൂര്‍പ്പുഴയില്‍ പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട സംഭവത്തില്‍ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരണപ്പെട്ടു. പൂനൂര്‍ അവേലം വട്ടത്ത് മണ്ണില്‍ ഷമീര്‍ അലിയുടെ മകള്‍ ഫാത്തിമ ഷഹമത്ത് (8) ആണ് മരിച്ചത്. പൂനൂര്‍ ഗാഥ പബ്ലിക് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ. മാതാവ്: ഷബ്ന. സഹോദരങ്ങള്‍: മുഹമ്മദ് ഷഹാന്‍ അലി, ഷഹിന്‍ ഷഹാന്‍ അലി. ഫാത്തിമ ഷഹമത്തിനൊപ്പം പൂനൂര്‍ പുഴയുടെ അവേലം വട്ടത്ത്മണ്ണില്‍ കടവില്‍ ഒഴുക്കില്‍പ്പെടുകയും പിന്നീട് പ്രദേശവാസികള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയും ചെയ്ത മാതൃസഹോദരിയുടെ മകള്‍ ഹന ഫാത്തിമ (7) […]

ഗുജറാത്തില്‍ വാഹനാപകടം; പതിനൊന്നു മരണം

  • 18th November 2020
  • 0 Comments

ഗുജറാത്തില്‍ വാഹനാപകടത്തില്‍ പതിനൊന്നുപേര്‍ മരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ വഡോദരയില്‍ വഗോഡിയ ക്രോസിംഗ് ഹൈവേയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മിനി ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. പരിക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. അപകടം ദൗര്‍ഭാഗ്യകരവും ദു:ഖപരവുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. അടിയന്തിര സഹായം ലഭ്യമാക്കാന്‍ […]

മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു

  • 14th November 2020
  • 0 Comments

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ സത്തറയ്ക്കും കറാടിനും ഇടയിലാണ് അപകടം നടന്നിരിക്കുന്നത്. നവി മുംബൈ ഗോവ യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. മരിച്ച അഞ്ച് പേരും തൃശ്ശൂര്‍ സ്വദേശികളാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെ ഇവര്‍ സഞ്ചരിച്ച മിനി വാന്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. മരണപ്പെട്ടവരില്‍ 3 പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 8 പേര്‍ ചികിത്സയിലാണ്. അതില്‍ ഏഴുപേരും മലയാളികളാണ്.

പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും മുങ്ങിമരിച്ചു

  • 10th November 2020
  • 0 Comments

പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും നദിയില്‍ മുങ്ങിമരിച്ചു. മൈസൂരുവിലായിരുന്നു സംഭവം. തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. നവംബര്‍ 22നായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. മൈസൂരുവില്‍ നിന്ന് ചില ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ തലക്കാട് എത്തിയത്. സമീപത്തെ ഒരു റിസോര്‍ട്ടിലെത്തി സംഘം ബോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്ക് മാത്രമാണ് യാത്രക്കായി ബോട്ട് നല്‍കുകയെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്നാണ് സമീപത്തുണ്ടായിരുന്നു ചെറുവള്ളത്തില്‍ […]

error: Protected Content !!