Kerala News

ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ​ഗുരുതരം

  • 15th June 2023
  • 0 Comments

തൃശൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്താണ് അപകടമുണ്ടായത്. പുത്തന്‍പീടിക പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

Kerala News

അനുകരണ കലയിലും അഭിനയത്തിലും മികവ് തെളിയിച്ച അനുഗ്രഹീത കലാകാരൻ ;അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

സിനിമ / സീരിയൽ താരം കൊല്ലം സുധിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അകാലവിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു എന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ അറിയിച്ചു. ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിച്ച് മുൻ നിരയിലേക്ക് കയറി വന്ന കലാകാരനായിരുന്നു കൊല്ലം സുധിയുടെ അകാലത്തിലുള്ള വേർപാട് കലാരംഗത്തിന് വലിയ നഷ്ടമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താകുറിപ്പിലൂടെ പറഞ്ഞു. […]

Kerala

ഒരാഴ്ച മുൻപ് വാങ്ങിയ ബൈക്ക് അപകടത്തിൽപ്പെട്ടു; ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

  • 29th April 2023
  • 0 Comments

അടിമാലി: കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്കു സമീപം കോളനിപ്പാലത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. കോട്ടയം എരുമേലി മുട്ടപ്പിള്ളി വെള്ളാപ്പള്ളിൽ ഷാജിയുടെ മകൻ വി.എസ്.അരവിന്ദ് (കണ്ണപ്പൻ–24), തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട തെക്കേക്കര വെളിയത്തുപറമ്പിൽ കനകന്റെ മകൻ കാർത്തിക് (19) എന്നിവരാണു മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും ബൈക്കിൽ മൂന്നാർ സന്ദർശിച്ചശേഷം മടങ്ങവേ ഇന്നലെ രാവിലെ എട്ടരയ്ക്കാണ് അപകടം. എറണാകുളത്ത് കോഫി ഷോപ്പിൽ ജീവനക്കാരാണ് ഇരുവരും. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠനത്തോടൊപ്പമാണു കാർത്തിക് ജോലി ചെയ്തിരുന്നത്. […]

Kerala

സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

  • 29th April 2023
  • 0 Comments

കായംകുളം: റിട്ടയേർഡ് ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവൽ ക്രോസ്സിൽ ഇന്നു പുലർച്ചെയാണ് സംഭവം. ഇദ്ദേഹത്തിന്റെ കാർ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിർത്തിയിട്ടിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണൻ പെരുമ്പാവൂർ ഡിവൈഎസ്പി ആയിരിക്കെ സോളർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.

Kerala

കാര്‍ ചരക്ക് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; 4 പേർക്ക് ഗുരുതര പരിക്ക്

  • 27th April 2023
  • 0 Comments

നാട്ടിക: ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മലപ്പുറം, തിരൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ ദേശീയപാത 66 നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം, തിരൂർ സ്വദേശികളായ അനസ് (24), മുഹമ്മദ് ബിലാൽ (23) ഷിഹാസ് (24) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. കൊടുങ്ങല്ലൂർ […]

Kerala Local

കളരിക്കണ്ടി വാഹനാപകടത്തിൽ പരുക്കേറ്റ് ചിത്സയിലായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

  • 19th April 2023
  • 0 Comments

ഇന്നലെ കളരിക്കണ്ടി സ്ക്കൂളിനടുത്തു വെച്ച് നടന്ന വാഹനാപകടത്തിൽ പതിനഞ്ചുകാരന് ദാരുണാന്ത്യം. കളരിക്കണ്ടി വട്ടക്കണ്ടത്തിൽ അമൽ രാജ് (15)ആണ് മരിച്ചത്. ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അമൽ. വീട്ടിൽ നിന്നും ബൈക്ക് എടുത്ത് പുറത്തേയ്ക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമൽ ഇന്ന് പുലർച്ചെയാണ് മരിച്ചത്. അമ്മ- ഷിജ, സഹോദരങ്ങൾ -അനന്തു, ഐശ്വര്യ

International

സൗജന്യ ലിപ് ഫില്ലിങ് പണി പാളി, യുവതിയുടെ ചുണ്ടുകൾ തടിച്ച് വീർത്ത്

  • 17th April 2023
  • 0 Comments

സൗന്ദര്യം വർധിക്കാനായി പുത്തൻ വഴികൾ തേടാത്തവരായി ആരുമുണ്ടാവില്ല. എളുപ്പത്തിൽ മുഖത്തിനും ചുണ്ടിനും കൈകൾക്കുമെല്ലാം ഭംഗി കിട്ടാനായി എന്തും ചെയ്യും ചിലർ. എന്നാൽ വിശ്വസിച്ച് നമ്മൾ ചെയ്യുന്ന ടിപ്സ് തിരിച്ചടിച്ചാലോ. അത്തരത്തിലൊരു സംഭവം നടന്നിരിക്കുകയാണ് ലൊസാഞ്ചലസിൽ ഒരു ഇരുപത്തിയേഴുകാരിക്ക്. തന്റെ ചുണ്ടുകൾ ഇഞ്ചക്ഷനിലൂടെ വലിപ്പം വെപ്പിക്കാൻ ശ്രമിച്ച യുവതിക്കാണ് ദാരുണ അവസ്ഥയുണ്ടായത്. ജെസീക്ക ബുർക്കോ എന്ന യുവതി ടിക് ടോക് വിഡിയോയിലൂടെയാണ് ലിപ് ഫില്ലിങ്ങിനിടെ തനിക്ക് സംഭവിച്ച പിഴവ് പങ്കുവെച്ചത്. മുമ്പ് 6 തവണ ലിപ് ഫില്ലിങ് ചെയ്തിട്ടുണ്ടെന്നും […]

Kerala Local News

കാല്‍നടയാത്രക്കാരിയെ ഇടിച്ച് കാര്‍ മതിലില്‍ തട്ടി നിന്നു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

  • 29th March 2023
  • 0 Comments

ചാലക്കുടി: തൃശൂര്‍ ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണംവിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് (ബുധനാഴ്ച) രാവിലെ 5.45 ന് ചാലക്കുടി- അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവിലാണ് അപകടം. കാൽ നടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി തോമസിന്‍റെ ഭാര്യ ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ […]

Kerala News

പരീക്ഷ കഴിഞ്ഞ് മടങ്ങവേ ബൈക്കിൽ ടിപ്പറിടിച്ചു, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  • 28th March 2023
  • 0 Comments

കാസർകോട്: ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. കുമ്പള മഹാത്മാ കോളേജ് വിദ്യാർത്ഥി ആദിൽ (22) ആണ് മരിച്ചത്. ആദിലിനൊപ്പം ബൈക്കിലുണ്ടായിരുന്ന സന്നത്തടുക്ക സ്വദേശി അർഷാദ് അലി(18) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൊസങ്കടി ദേശീയപാതയിലാണ് അപകടം. കോളേജില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാത നിര്‍മ്മാണ ജോലിയിലായിരുന്ന ടിപ്പര്‍ ലോറിയുമായി ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ആദിൽ അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒപ്പം സഞ്ചരിച്ചിരുന്ന […]

Kerala

തലകീഴായി മറിഞ്ഞു ലോറി, മൂവരെയും പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ചു, മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു

  • 18th March 2023
  • 0 Comments

മലപ്പുറം: ദേശീയപാത 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണം വിട്ട ചരക്കുലോറി 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ട മൂന്നുപേരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണു വെള്ളിയാഴ്ച രാവിലെ നടന്ന അപകടത്തിൽ മരിച്ചത്. ലോറി ഉടമ തൃശൂർ ചാലക്കുടി സ്വദേശി വടക്കുഞ്ചേരി ജോർജ്ജിന്റെ മകൻ അരുൺ ജോർജ് (22), ലോറി ഡ്രൈവർ തൃശൂർ ചാലക്കുടി കുണ്ടൂർ അലമറ്റം സ്വദേശി ചോലക്കൽ രാജപ്പന്റെ മകൻ ഉണ്ണികൃഷ്ണൻ (49), […]

error: Protected Content !!