ജനകീയ നേതാവ് അബൂബക്കര്‍ മൗലവിയുടെ ഓര്‍മകളില്‍ കുന്ദമംഗലം
കുന്ദമംഗലത്തെ മുസ്ലിം ലീഗിന്റെ ജനപ്രിയ നേതാവ് അബൂബക്കര്‍ മൗലവിയുടെ ഓര്‍മകള്‍ പങ്കുവെച്ച് പിടിഎ റഹീം എംഎല്‍എ. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ഥ ചേരികളിലായപ്പോഴും സൗഹൃദത്തിന് കോട്ടം തട്ടാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി എംഎല്‍എ പ്രതികരിച്ചു. വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. രോഗം മൂര്‍ച്ചിച്ച് അവശനായപ്പോള്‍ പോലും താന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്ക് വഹിക്കാന്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യം ശ്രദ്ധേയമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന ഒട്ടേറെ പ്രത്യേകതകളോടെ നമുക്കിടയില്‍ ജീവിച്ച മൗലവിയുടെ ഓര്‍മ്മകള്‍ മായാതെ നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല എന്നും എംഎല്‍എ […]
