അഭയ കേസ് പ്രതികൾക്ക് നിയമവിരുദ്ധ പരോൾ; ഇടപെട്ട് ഹൈക്കോടതി

  • 12th July 2021
  • 0 Comments

അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഇടപെട്ട് ഹൈക്കോടതി. ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് കോടതി നോട്ടീസ് നല്‍കി. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടപെടല്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് […]

Kerala News

അഭയകൊലക്കേസ്: കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും, മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തൽ

സിസ്റ്റർ അഭയകൊലക്കേസിന്റെ കുറ്റമേറ്റെടുക്കാൻ തനിക്ക് രണ്ടു ലക്ഷവും ജോലിയും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ വാഗ്‌ദാനം ചെയ്തിരുന്നുവെന്ന് മുഖ്യ സാക്ഷി രാജു. കോടതിയിലെ വിചാരണക്കിടെയാണ് രാജുവിന്റെ വെളിപ്പെടുത്തൽ. . ക്രൈം ബ്രാഞ്ചിനെതിരെ വെളിപ്പെടുത്തൽ നടത്തിയ രാജു കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ തിരിച്ചറിയുകയും ചെയ്തു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം ഫാദർ കോട്ടൂർ പടികൾ കയറി മഠത്തിലേക്ക് പോകുന്നത് കണ്ടുവെന്നാണ് രാജു വിചാരണ വേളയിൽ ഇന്ന് കോടതിയിൽ പറഞ്ഞത്. സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ […]

Kerala Trending

അഭയ കേസിൽ വീണ്ടും കൂറുമാറ്റം

കോട്ടയം : 27 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച്ച വിചാരണ ആരംഭിച്ച സിസ്റ്റർ അഭയ കേസിൽ വീണ്ടും കൂറുമാറ്റം. അമ്പതാം സാക്ഷിയ്ക്ക് പിന്നാലെ ഇന്ന് നാലാം സാക്ഷിയാണ് കൂറുമാറിയത്. നാലാം സാക്ഷി സഞ്ചു പി മാത്യു സംഭവം നടന്ന ദിവസം രാത്രിയിൽ പ്രതികളുടെ വാഹനം മഠത്തിന്‌ പുറത്ത്‌ കണ്ടിരുന്നുവെന്ന്‌ മൊഴി നൽകിയിരുന്നത് എന്നാൽ സാക്ഷി ആ മൊഴി വിചാരണയ്ക്കിടെ മാറ്റി. കേസിലെ അമ്പതാം സാക്ഷിയും സിസ്റ്റര്‍ അഭയയോടൊപ്പം താമസിക്കുകയും ചെയ്ത സിസ്റ്റര്‍ അനുപമ കഴിഞ്ഞ ദിവസം മൊഴി […]

Kerala

അഭയ കേസിലെ അമ്പതാം സാക്ഷി കൂറുമാറി

തിരുവനന്തപുരം: 1992 മാര്‍ച്ച് 27 ന് കോട്ടയം പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ അഭയ കേസിലെ അമ്പതാം സാക്ഷിയായിരുന്ന സിസ്റ്റര്‍ അനുപമ കൂറുമാറി. സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ച വ്യക്തിയാണ് സിസ്റ്റര്‍ അനുപമ. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പും അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്ററുടെ ആദ്യ മൊഴി. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് മൊഴി മാറ്റി പറയുകയായിരുന്നു സിസ്റ്റർ അനുപമ. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മാസങ്ങളോളം അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ […]

error: Protected Content !!