ഫിഫ ഫുട്‌ബോൾ ലോകകപ്പ് നേരിട്ട് കാണാൻ ഖത്തറിലേക്ക് പറക്കാനൊരുങ്ങി ആസിം വെളിമണ്ണ
ഈ വർഷത്തെ ഫിഫ ഫുട്‌ബോൾ ലോകകപ്പ് നേരിട്ടു കാണാനായി ഖത്തറിലേക്ക് പറക്കാനൊരുങ്ങി കോഴിക്കോടിന്റെ സ്വന്തം ആസിം വെളിമണ്ണ. ഒരുപാട് കാലം മനസ്സിൽ കൊണ്ടുനടന്ന സ്വപനം പൂവണിയാൻ പോകുന്നു എന്ന സന്തോഷത്തിലാണ് ആസിം ഇപ്പോൾ. അതും ഉദ്ഘാടന മത്സരംതന്നെ കാണാനുള്ള ഭാഗ്യം തന്നെ തേടിയെത്തുമ്പോൾ ആ സന്തോഷത്തിന് മധുരം ഇരട്ടിയാവുന്നു എന്ന് ആസിം പറഞ്ഞു. നവംബർ 21ന് ആരംഭിക്കുന്ന ലോകകപ്പ് കാണാൻ 19 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആസിം പുറപ്പെടും. മുക്കത്തെ ഒരു പരിപാടിയിൽ വെച്ച് പി.കെ […]
