രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാകുന്നതിന് പിന്തുണയുമായി ആംആദ്മി പാര്‍ട്ടി
ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന് പിന്തുണയുമായി ആം ആദ്മി പാർട്ടി. ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് നിർദേശിക്കുന്നുണ്ടെന്നും അക്കാരണത്താല്‍ തത്വത്തില്‍ എഎപി അതിനെ പിന്തുണയ്ക്കുന്നുവെന്നും പാര്‍ട്ടി നേതാവ് സന്ദീപ് പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതുവ്യക്തിനിയമത്തെ കുറിച്ച് ഭരണഘടനയില്‍ത്തന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നതിനാല്‍ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കണമെന്നും പഥക് അഭിപ്രായപ്പെട്ടു. ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ പൊതുവ്യക്തിനിയമത്തെ കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും […]



