വഴി കെട്ടിയടച്ചു : കൂരങ്കല്ല് ആദിവാസി കോളനിയിലേക്ക് ദുരിത മലയാത്ര
മലപ്പുറം: ഓടക്കയം വാർഡ് വെറ്റിലപ്പാറക്കടുത്ത് കൂരങ്കല്ല് ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ ജീവിതം പുറം ലോകത്തെ ഞെട്ടിക്കുന്നത്. നടന്നു കയറാൻ റോഡില്ല, പ്രളയ കാലത്ത് ഇടിഞ്ഞു സ്വന്തം വീടിനു ഭീഷണിയായി നിൽക്കുന്ന ഭിത്തികൾ,ചോർന്നൊലിക്കുന്ന അകത്തളങ്ങൾ, പുകയാത്ത അടുപ്പുകൾ ഇതെല്ലാം ചേർന്നതാണ് കൂരങ്കൽ ആദിവാസി കോളനി. പിഞ്ചു കുഞ്ഞുങ്ങളും വികലാംഗരും ഉൾപ്പടെ സ്വന്തം ജീവിതം എപ്പോഴും നഷ്ടപ്പെട്ടു പോയേക്കാമെന്ന ഭീതിയിൽ ആ ദുരിത ഭൂമിയിൽ ദൈവത്തിനു മുൻപിൽ സ്വയം അർപ്പിച്ച് ജീവിതം തള്ളി നീക്കുന്നവർ. ഈ കോളനിയിലേക്കുള്ള ആകെയുള്ള റോഡ് […]