Kerala Local News

എഐ ക്യാമറകൾ : പിഴ ഇന്ന് മുതൽ

വിവാദങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ എഐ ക്യാമറകൾ ഇന്ന് മിഴി തുറയ്ക്കും. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ മോട്ടോര്‍ വാഹനവകുപ്പ്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകൾ പ്രവ‌ർത്തിക്കും. ഇരുചക്ര വാഹനയാത്രക്കാർ രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം. ഓടിക്കുന്നയാള്‍ക്ക് […]

Kerala

എഐ ക്യാമറ: വിഐപികൾക്ക് ഇളവില്ല , പിഴ നൽകണം: മോട്ടോർവാഹനവകുപ്പ്

കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറ നിരീക്ഷണത്തിൽ വിഐപികളും നിയമലംഘനത്തിൽ പിഴ നൽകണമെന്ന് മോട്ടോർവാഹനവകുപ്പ്. ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം നിലവിൽ ഇല്ലെന്നും മോട്ടോർവാഹനവകുപ്പ് വ്യക്തമാക്കി. വിഐപി വാഹനങ്ങളെ എഐ ക്യാമറാ നിയമലംഘനങ്ങളിൽ നിന്ന് ഒഴിവാക്കുമെന്ന പ്രസ്ഥാവനക്കെതിരെ നേരത്തെ വലിയ പ്രതിഷേധങ്ങൾ ജനങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് പാലക്കാട് സ്വദേശി ബോബൻ മാട്ടുമന്ത നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനവ്യക്തികൾക്ക് പിഴ ഇളവില്ലെന്ന് മോട്ടോർവാഹനവകുപ്പ് […]

Kerala

എ ഐ ക്യാമറകൾ പണി തുടങ്ങി, നിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് അയച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 726 റോഡ് ക്യാമറകളിൽ നിന്ന് ലഭിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി, ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിത്തുടങ്ങി. ഈ മാസം 19 വരെ ബോധവൽക്കരണ നോട്ടിസാണ് നൽകുന്നതെന്ന് കെൽട്രോൺ ഉദ്യോഗസ്ഥർ പറ‍ഞ്ഞു. ക്യാമറകളിൽ പതിയുന്ന നിയമലംഘനങ്ങൾക്ക് മേയ് 19 വരെ പിഴ ഒഴിവാക്കാനും അതുവരെ ബോധവൽക്കരണ നോട്ടിസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടിസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. വാഹനം റോഡ് നിയമം ലംഘിച്ചതായും […]

Kerala kerala politics

‘എഐ ക്യാമറയിൽ അടിമുടി ദുരൂഹത’: പിണറായിക്ക് കത്തയച്ച് വി ഡി സതീശൻ

  • 26th April 2023
  • 0 Comments

തിരുവനന്തപുരം :എഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. കരാര്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഗതാഗത വകുപ്പ് കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാർ, കെല്‍ട്രോണ്‍ നടത്തിയ ടെന്‍ഡര്‍ നടപടിയുടെ വിവരം, കരാര്‍ സംബന്ധിച്ച നോട്ട് ഫയല്‍, കറന്റ് […]

error: Protected Content !!