Kerala

മൂന്ന് ഇനത്തിൽ എ ഗ്രേഡും ഗായിക ചിത്രയുടെ മെസേജും; സന്തോഷത്തിന്റെ നിറവിൽ മിൻഹ

  • 6th January 2023
  • 0 Comments

കോഴിക്കോട്: മത്സരിച്ച മൂന്ന് ഇനത്തിലും എ ഗ്രേഡ് നേടിയതിനേക്കാളും സന്തോഷത്തിലാണ് വയനാട് നിന്നുള്ള കൊച്ചുമിടുക്കി മിൻഹ ഫാത്തിമ. കെ എസ് ചിത്ര അവിസ്മരണീയമാക്കിയ നന്ദനം എന്ന സിനിമയിലെ കാർമുകിൽ വർണൻറെ മുന്നിലെന്ന ഗാനം ഒരു റിയാലിറ്റി ഷോയിലൂടെ പാടിയാണ് മിൻഹ ഗായികയുടെ ശ്രദ്ധ നേടിയത്. കഴിഞ്ഞ പിറന്നാളിന് ചിത്രയുടെ ആശംസ മിൻഹയുടെ ഫോണിലുമെത്തി. ഒപ്പനയിലും ലളിതഗാനത്തിലും മാപ്പിള പാട്ടിലുമാണ് മിൻഹ നേട്ടം കൊയ്തത്. മത്സരഫലം അറിഞ്ഞ ശേഷം മിൻഹ ഗായിക ചിത്രയ്ക്ക് സന്ദേശമയച്ചിരുന്നു. ഇതിന് ചിത്രയുടെ മറുപടി […]

Kerala

ആഘോഷത്തോടൊപ്പം കലോത്സവം ഉപജീവനവും കൂടെയാണ്: കോഴിക്കോടൻ വിഭവങ്ങൾ വിളമ്പി ഭിന്ന ശേഷി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ

  • 6th January 2023
  • 0 Comments

കലാവിരുന്ന് ആസ്വദിക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോഴിക്കോടെത്തുന്നവർക്ക് മലബാറിന്റെ തനത് ഭക്ഷണ വിഭവങ്ങളുടെ രുചിയറിയാൻ അവസരമൊരുക്കി കോഴിക്കോട്, തിരുവണ്ണൂർ ഭിന്ന ശേഷി സ്കൂളിലെ രക്ഷിതാക്കൾ. മറ്റ് ജോലികളൊന്നും ഇല്ലാത്ത മാതാപിതാക്കൾക്ക് ഒരു വരുമാന മാർഗം ലക്ഷ്യമാക്കിയാണ് യു ആർ സി യിലെ ‘ഒപ്പം ‘എന്ന കൂട്ടായ്മ പ്രവർത്തിക്കുന്നത്. കലോത്സവത്തിന്റെ മൂന്നാം വേദിക്കരികിൽ തുടക്ക ദിവസം മുതൽ കോഴിക്കോടിന്റെ തനത് വിഭവങ്ങളും വ്യത്യസ്ത പാനീയങ്ങളും ഒരുക്കി ഇവരുടെ ലഘു ഭക്ഷണ സ്റ്റാൾ ഉണ്ട്. ഓരോ ദിവസങ്ങളിലും വിഭവങ്ങൾ […]

Kerala

മീഡിയക്ക് വീര്യം പകരാൻ കടുപ്പത്തിൽ ചായയുമായി ബ്രോ ബേക് ടീ

  • 5th January 2023
  • 0 Comments

കോഴിക്കോട് :അറുപത്തി ഒന്നാമത് സ്കൂൾ കലോത്സവ വേദിയിൽ മാധ്യമ പ്രവർത്തകർക്ക് ഊർജം പകരുകയാണ് ABCO അസോസിയേറ്റ്സിന്റെ ബ്രോ ബേക് ടി. വിപണിയിലിറങ്ങി നാല് മാസത്തിനുള്ളിൽ തന്നെ വൻകിട ചായപ്പൊടിക്കൊപ്പം കലോത്സവ വേദിയിൽ ബ്രോ ബേക് ഇടം പിടിച്ചു. ഭക്ഷണം പോലും കഴിക്കാൻ സമയമില്ലാതെ ഓരോ ഫ്രയിമും മനോഹരമാക്കാൻ ഓടുന്ന മീഡിയക്കാർക്ക് ഒരാശ്വാസം ഏകുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യമായി ചായ വിതരണം ചെയ്യുന്നത്. ABCO അസോസിയേഷന്റെ സംയുക്ത തീരുമാനം ആണിത്.

Kerala

‘തിരിച്ചു പോകാൻ പോലും കാശില്ല’; മകളുടെ നൃത്ത സ്വപ്നങ്ങൾക്ക് ചിറക് വെക്കാൻ കോഴിക്കോട്ടേക്ക് വണ്ടി കയറിയ കുടുംബം

  • 5th January 2023
  • 0 Comments

കോഴിക്കോട്: കലോത്സവങ്ങൾക്കെത്തുന്ന വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കുമുണ്ട് ജീവിതത്തിലെ കയ്‌പേറുന്ന അനുഭവങ്ങൾ തരണം ചെയ്ത് തങ്ങളുടെ കലാപ്രേമത്തിന് പിന്നാലെ പോയ കഥ പറയാൻ. പല കലാപരിപാടികളും വേദികളിൽ പൂർണ്ണതയോടെ അവതരിപ്പിക്കാൻ കൂടുതൽ പണം വേണ്ടി വരുമ്പോൾ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികളെ അത് വലിയ തോതിൽ തന്നെ ബാധിക്കുന്നുണ്ട്. എന്നാൽ പ്രയാസങ്ങൾക്കിടയിലും കലയോടുള്ള മനസ്സുനിറഞ്ഞ ആത്മസമർപ്പണം കൊണ്ടും സ്‌നേഹം കൊണ്ടും അതിനെ പിന്തുടരുക എന്നത് തീർത്തും പ്രശംസ അർഹിക്കുന്നതാണ്. കോട്ടയം ജില്ലയിലെ കൊഴുവനാൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഗൗരി […]

Kerala

കെആർ മീരയുടെ ‘ആരാച്ചാർ’ നാടകമാക്കി; എ ഗ്രേഡ് കരസ്ഥമാക്കി നാട്ടിക എസ്‌എൻ ട്രസ്റ്റിലെ വിദ്യാർത്ഥികൾ

  • 5th January 2023
  • 0 Comments

കോഴിക്കോട്: അറുപത്തൊന്നാമത് സംസഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ ദിവസം നടന്ന എച്ച് എച്ച് എസ് വിഭാഗ നാടക മത്സരത്തിൽ നാട്ടിക എസ്‌എൻ ട്രസ്റ്റിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ” ആരാച്ചാർ ” എന്ന നാടകം എ ഗ്രേഡ് കരസ്ഥമാക്കി. കെ ആർ മീരയുടെ നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് വിദ്യാർത്ഥികൾ നാടകവുമായി വേദിയിലെത്തിയത്. നിറഞ്ഞ കയ്യടിയുമായാണ് ആസ്വാദകർ ഇവരുടെ നാടകത്തെ സ്വീകരിച്ചത്. ശ്രീ രാജേഷ് നാരായണൻ രചിച്ച നാടകം കെ പിഎസി സജീവ് മാടവനയാണ് സംവിധാനം ചെയ്തത്.

Kerala

ശബ്ദം നിലച്ചു, ഭാഗ്യം തുണച്ചില്ല; മിമിക്രി പൂർത്തിയാക്കാനാകാതെ ഏയ്ഞ്ചൽ വേദിയിൽ നിന്നിറങ്ങി

  • 5th January 2023
  • 0 Comments

കലോത്സവങ്ങൾ പരാജയത്തിന്റെ കൂടി വേദിയാണ്. മിമിക്രി മത്സരത്തിൽ നിന്ന് പാതിവഴിയിൽ പിന്മാറേണ്ടി വന്ന ഇടുക്കി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ സ്‌കൂൾ വിദ്യാർത്ഥിനിക്ക് ബി ഗ്രേഡ് ആണ് വിധികർത്താക്കൾ നൽകിയത്. മത്സരം ആരംഭിച്ചപ്പോൾ വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഏയ്ഞ്ചൽ. ആദ്യ ഐറ്റം മനോഹരമായി അവതരിപ്പിച്ചു. പക്ഷേ ഭാഗ്യം ഏയ്ഞ്ചലിനെ തുണച്ചില്ല. തുടർന്നുള്ള അവതരണത്തിൽ ശബ്ദം നിലച്ചു. കണ്ഠമിടറി. മൈക്ക് ഓഫാക്കി. ആഗ്രഹിച്ച ഇനം വേണ്ടവിധത്തിൽ പൂർത്തിയാക്കാനാകാതെ കണ്ണുനിറഞ്ഞ് സദസ്സിലേക്ക് മടങ്ങി ഏയ്ഞ്ചൽ. പിന്നെ നിറഞ്ഞ കണ്ണുകളോടെ പപ്പയ്ക്കും അമ്മയ്ക്കും […]

Kerala

കലോത്സവ മൈതാനിക്ക് സമീപം നിർത്തിയിട്ട വാഹനത്തിൽ ക്യാമറയുടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല

  • 5th January 2023
  • 0 Comments

കോഴിക്കോട്: കലോത്സവ മൈതാനിക്ക് എതിർവശത്തുള്ള പോളിടെക്‌നിക് കെട്ടിടത്തിന്റെ പിറകു വശത്ത് നിർത്തിയിട്ട കാറിൽ ക്യാമറയുടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ജീവൻ ടിവിയുടെ വാഹനത്തിലാണ് സംഭവം നടന്നത്. വാഹനത്തിൽ ആളുകൾ ആരും തന്നെ ഉണ്ടായിരുന്നില്ല.അതുകൊണ്ട് തന്നെ വലിയ ഒരു അപകടം ഒഴിവായി. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് പേരാണ് അധികൃതരെ വിവരമറിയിച്ചത്. ഉടനെ തന്നെ കലോത്സവ നാഗരിയിലുണ്ടായിരുന്ന ഫയർഫോഴ്‌സ് എത്തി വാഹനത്തിന്റെ ഗ്ലാസ് തകർത്ത് തീ അണച്ചു. മുൻപിലെ സീറ്റും കുറച്ചു ഭാഗങ്ങളും കത്തി നശിച്ചു.

Kerala

കലോത്സവങ്ങളാണ് നാളത്തെ സിനിമ താരങ്ങളെയും, കലാകാരന്മാരെയും സൃഷ്‌ടിക്കുക; ഉണ്ണിമുകുന്ദൻ

  • 5th January 2023
  • 0 Comments

ജയമോ, തോൽവിയോ അല്ല മത്സരത്തിൽ പങ്കെടുക്കുകയാണ് വലുതെന്ന് നടൻ ഉണ്ണി മുകുന്ദൻ. കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കലോൽസവ വേദി സന്ദർശനത്തിലാണ് താരത്തിന്റെ പ്രതികരണം. ഉണ്ണിമുകുന്ദനൊപ്പം മാളികപ്പുറം സിനിമയിലെ കുഞ്ഞു താരങ്ങളായ ദേവനന്ദയും ശ്രീപദും വേദിയിലെത്തി. ‘കോഴിക്കോട് കലോത്സവത്തിൽ വരാൻ പറ്റിയതിൽ വലിയ സന്തോഷം. വളരെ വലിയ പോസറ്റീവ് എനർജിയാണ് ചുറ്റും. ഗുജറാത്തിൽ ആയത് കൊണ്ട് കലോത്സവം പോലുള്ള പരിപാടികൾ അവിടെ ഉണ്ടാകാറില്ല. ഇതുപോലുള്ള കലോത്സവങ്ങളാണ് നാളത്തെ സിനിമ താരങ്ങളെയും, കലാകാരന്മാരെയും സൃഷ്‌ടിക്കുക. മാതാപിതാക്കളുടെ പിന്തുണയാണ് കുട്ടികൾക്ക് ആവശ്യം. […]

Kerala

മത്സരചൂടിനിപ്പുറം കൂടിയിരുന്ന് പാട്ടും പറച്ചിലുമായി വിദ്യാർത്ഥികൾ

  • 5th January 2023
  • 0 Comments

കോഴിക്കോട്: 61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് വ്യത്യസ്തമായ കാഴ്ചകളാണ് ഓരോ വേദികളിൽ നിന്നും കാണാൻ സാധിക്കുന്നത്. ഒരു ഭാഗത്തു കലാമത്സര ഇനങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ മൈതാനത്ത് പലയിടങ്ങളിലായി വിദ്യാർത്ഥികൾ കൂട്ടം കൂടിയിരുന്ന് പട്ടു പാടി ചിത്രം വരയ്ക്കുന്ന മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്നു. മത്സരച്ചൂടിന്റെ ആവേശം വേദിയിൽ അരങ്ങേറുമ്പോൾ അതിനെ ഒന്ന് നേർപ്പിക്കുന്നതിന് ഇത്തരത്തിലുള്ള കൂടിയിരുത്തങ്ങൾ കുട്ടികളെ സാഹായിക്കുന്നുണ്ട്. അത് അവരുടെ മനസിന് വളരെ ആശ്വാസം നൽകും. ഒരുപാട് കാഴ്ചകൾ കലോത്സവ മൈതാനിയിൽ […]

Kerala

പഠിച്ചത് അഞ്ചാം ക്ലാസ് വരെ, എന്നാൽ ഇന്ന് മികച്ച എഴുത്തുകാരി; കലോത്സവ നഗരിയിൽ ശോഭ പ്രചോദനമാകുന്നു

  • 5th January 2023
  • 0 Comments

ചിലരങ്ങനെയാണ്, ജീവിതത്തിന് മുന്നിൽ വന്ന് പതിക്കുന്ന പ്രതിസന്ധികളെയും കഷ്ടപ്പാടിനെയൊന്നും സ്വയം തളരാൻ അനുവദിച്ചുകൊടുക്കാതെ തന്റെ സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കുന്നവർ. തുടർന്ന് ആ സ്വപ്ന വിജയത്തിൽ വലിയ സന്തോഷങ്ങൾ കണ്ടെത്തി ജീവിതത്തെ നിറങ്ങൾകൊണ്ട് കെട്ടിപ്പടുക്കുന്നവർ. ഇവിടെയാണ് കലോത്സവ നഗരിയിൽ തന്റെ നോവലുമായി എത്തിയ ശോഭ വേലായുധൻ ചേവരമ്പലം നമുക്ക് പ്രചോദനമാകുന്നത്. അഞ്ചാം ക്ലാസ് മാത്രം വിദ്യഭ്യാസയോഗ്യതയുള്ള ശോഭ ഇന്ന് 176 പേജുകളുള്ള ‘പൊക്കൻ’ എന്ന മനോഹരമായ നോവലിന്റെ സൃഷ്ടിയാണ്. രണ്ടര വർഷംകൊണ്ട് എഴുതി തീർത്ത പുസ്തകം കഴിഞ്ഞ വർഷം […]

error: Protected Content !!