Kerala News

നടു റോഡിൽ പോലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

  • 16th June 2023
  • 0 Comments

തിരുവനന്തപുരത്ത് നടുറോഡിൽ പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ് ഉള്‍പ്പെടെയുള്ള മൂന്ന് പേർ പിടിയിൽ. ടെലികമ്മ്യൂണിക്കേഷന്‍ സിപിഒല ആര്‍ ബിജുവാണ് മര്‍ദനത്തിനിരയായത്.ബേക്കറി ജംഗ്ഷനില്‍ വച്ചാണ് പൊലീസുകാരനെ നാട്ടുകാര്‍ മര്‍ദിച്ചത്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയതിനാണ് മര്‍ദിച്ചതെന്നാണ് നാട്ടുകാരുടെ വാദം. അതേസമയം ജോലിക്ക് ഹാജരാകാത്തതിന് ബിജുവിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മര്‍ദ്ദിച്ചതിന് നാട്ടുകാര്‍ക്കെതിരെയും കേസെടുത്താണ് അന്വേഷണം.

Kerala News

കൊറിയർ വഴി കഞ്ചാവ് കടത്ത്; മൂന്ന് പേർ കൂടി അറസ്റ്റിൽ

  • 19th March 2022
  • 0 Comments

ആന്ധ്രയില്‍ നിന്നും പെരുമ്പാവൂര്‍ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസില്‍ കോതമംഗലം അയിരൂര്‍പ്പാടം ആയക്കാട് കളരിക്കല്‍ വീട്ടില്‍ ഗോകുല്‍(24) പുളിമല കാഞ്ഞിരക്കുഴി വീട്ടില്‍ വിമല്‍ (24) ആയിരൂര്‍പ്പാടം ആളക്കല്‍ വീട്ടില്‍ മന്‍സൂര്‍ (24) എന്നിവരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി 30 കിലോഗ്രാം കഞ്ചാവ് പാഴ്‌സലായി വിമലിന്റെ പേരിൽ എത്തുകയായിരുന്നു. ആന്ധ്രയിലെ കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്നും ഗോകുലാണ് കഞ്ചാവ് […]

error: Protected Content !!