Entertainment News

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും.മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

  • 8th December 2022
  • 0 Comments

27 ാമത് ഐ.എഫ്.എഫ്.കെയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും .വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകും . ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന […]

Entertainment News

അറബ് വസന്തത്തിന്റെ നേർക്കാഴ്ചയൊരുക്കാൻ ഹർഖ

  • 1st December 2022
  • 0 Comments

ഉത്തര ആഫ്രിക്കയിലും മധ്യ പൂർവ്വ ദേശത്തും 2010 ൽ ആരംഭിച്ച പ്രതിഷേധ പരമ്പരകളായ അറബ് വസന്തത്തിന് ശേഷം ടുണീഷ്യയിൽ നിർമ്മിച്ച ആദ്യ ചിത്രം ഹർഖ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. പ്രക്ഷോഭ കാലത്തെ പോലീസ് പീഡനത്തിൽ പ്രതിഷേധിച്ച് ടുണീഷ്യയിൽ ആത്മഹത്യ ചെയ്ത മുഹമ്മദ് ബൂഅസിസിയുടെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കൻ സംവിധായകൻ ലൊട്ട്ഫി നതാനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിരോധിത വാതകം വിറ്റ് ഉപജീവനം നടത്തുന്ന ദരിദ്രനായ ഒരു ടുണീഷ്യൻ യുവാവ് നിത്യജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളും നീതികേടുകളും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ […]

error: Protected Content !!