പിടിച്ചത് 257 കോടി രൂപ,120 മണിക്കൂർ നീണ്ട റെയ്ഡ് ,കിലോക്കണക്കിന് സ്വര്‍ണവും കണ്ടെത്തിപീയൂഷ് ജെയിൻ അറസ്റ്റിൽ
കാൺപൂരിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട റെയിഡിൽ വ്യവസായി പീയൂഷ് ജെയിനെ ജി എസ് ടി ഇൻ്റലിജൻസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയിഡിൽ 257 കോടി രൂപയാണ് പിടികൂടിയത്. കിലോക്കണക്കിന് സ്വര്‍ണവും നിരവധി ആഡംബര വസ്തുവകകളുടെ രേഖകളും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 120 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവിലാണ് ഇത്രയും പണവും രേഖകളും പിടിച്ചെടുത്തത്. പീയുഷിന്റെ വീട്ടില്‍ 18 ലോക്കറുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. 500 താക്കോലുകളടങ്ങിയ വലിയൊരു താക്കോല്‍ക്കൂട്ടവും കണ്ടെടുത്തു. ഇതില്‍ പല താക്കോലുകളും ഉപയോഗിച്ചാണ് ലോക്കറുകള്‍ തുറക്കാന്‍ […]
