National News

വാണിജ്യാവശ്യത്തിനുള്ള എൽപിജി വിലകൂട്ടി;വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ

  • 1st October 2023
  • 0 Comments

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധിച്ചതോടെ കൊച്ചിയില്‍ 1747.50 രൂപയാണ് സിലിണ്ടറിന്റെ വില. സെപ്തംബറിലും ആഗസ്തിലും സിലിണ്ടറിന്റെ വില കുറച്ചിരുന്നു. സെപ്തംബറില്‍ 158 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

error: Protected Content !!