സിബിഐക്കെതിരായ ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂദല്‍ഹി: അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സി.ബി.ഐയ്ക്കതിരെ പി. ചിദംബരം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ഐ.എന്‍.എസ് മീഡിയ കേസില്‍ ആഗസ്റ്റ് 21നാണ് ചിദംബരത്തെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യ ഹരജി അപ്രസക്തമായെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അറിയിച്ചു. നേരത്തെ ചിദംബരത്തിന് ദല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ചിദംബരം മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. ചിദംബരത്തെ അറസ്റ്റു ചെയ്യുന്നതിനു മുമ്പാണ് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയതെന്നും അതിനാല്‍ ഹരജി കോടതി […]