വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥാവകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കേരളതീരത്തും അറബിക്കടലിന്റെ വടക്ക്, മധ്യ, തെക്കുപടിഞ്ഞാറുഭാഗങ്ങളിലും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
