ഐ.ഐ.എസ്.ആറില്‍ നൂതന വിപണനകേന്ദ്രമായ സ്‌പൈസ്സറി പ്രവര്‍ത്തനംആരംഭിച്ചു
ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ നൂതന വിപണകേന്ദ്രമായ സ്‌പൈസ്സറിയുടെ ഉദ്ഘാടനം ഐ.സി.എ.ആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.ടി ജാനകിറാം നിര്‍വഹിച്ചു. ഗവേഷണ കേന്ദ്രങ്ങള്‍ നേരിട്ട് പൊതുജനങ്ങളുമായി കൂടുതല്‍ ആഴത്തില്‍ ഇടപഴകുന്നതിന്റെ നല്ല ഒരു ഉദാഹരണമാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ കേന്ദ്രത്തിന്റെ കൃഷിതോട്ടങ്ങളില്‍ നിന്നും, ഗവേഷണ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന ഉന്നതഗുണമേ•യുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള നൂതന വിപണനകേന്ദ്രമാണ് സ്‌പൈസറി. സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് പുറമെ ഗവേഷണ കേന്ദ്രത്തിന്റെയും മറ്റു ഐ.സി.എ.ആര്‍ സ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന […]