ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
ചേളന്നൂർ: ഭൂമിയുടെ മുകളിലുള്ള ഊഹക്കച്ചവടം കേരളത്തില്‍ ഭൂമിയുടെ വില ഭയങ്കരമായി ഉയര്‍ത്തിയെന്നും സാധാരണക്കാരനോ ഇടത്തരക്കാരനോ വീടിനായി ഒരു സെന്‍റ് ഭൂമി വാങ്ങാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും രജിസ്ട്രേഷൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.ദേശീയപാതക്കുവേണ്ടിയുള്ള സ്ഥലമെടുപ്പ് പോലും ഇതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലെ വിലയുമായാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ഭൂമിയുടെ വിലയെ താരതമ്യം ചെയ്യുന്നത്. അതിനാല്‍ ദേശീയപാത നിര്‍മ്മാണത്തിനായുള്ള സംസ്ഥാന വിഹിതം ഭാരിച്ച തുകയായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേളന്നൂരിൽ പുതുതായി നിർമ്മിക്കുന്ന സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ പ്രവൃത്തി […]