‘നാവിക്’ ഉപകരണങ്ങളുടെ സാധ്യതയും പ്രയോജനവും;ശിൽപശാല സംഘടിപ്പിച്ചു
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർമിച്ച ‘നാവിക്’ ഉപകരണങ്ങളുടെ സാധ്യതയും പ്രയോജനവും സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചു.ആഴക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് 1500 കിലോമീറ്റർ വരെ സന്ദേശങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ‘നാവിക്’ ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കെൽട്രോണാണ് നിർമിച്ചത്. നിലവിൽ ആശയവിനിമയത്തിനുപയോഗിക്കുന്ന മറ്റുപാധികളായ മൊബൈൽ ഫോൺ, റേഡിയോ, വി.എച്ച്.എഫ് എന്നിവയൊന്നും ആഴക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് ഉപയോഗപ്രദമല്ല.‘നാവികി’ന്റെ പ്രവർത്തനങ്ങളും സാറ്റലൈറ്റ് വഴി സന്ദേശങ്ങൾ കൈമാറുന്നത് എങ്ങനെയെന്നും ശിൽപശാലയിൽ മത്സ്യത്തൊഴിലാളികൾക്ക് വിശദീകരിച്ച് നൽകി. നാവിക് മുഖേനയുള്ള സന്ദേശങ്ങൾ ആൻഡ്രോയിഡ് […]