ജനകീയ കൂട്ടായ്മയില്‍ മാനാഞ്ചിറ ശുചീകരിച്ചു
കോഴിക്കോട്: കാലവര്‍ഷം കനക്കും മുമ്പ് കോഴിക്കോടിന്റെ ഹൃദയഭാഗമായ മാനാഞ്ചിറ ശുചീകരിച്ചു. ജനകീയ കൂട്ടായ്മയിലാണ് ശുചീകരണം നടന്നത്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന്ചിറയുടെ പരിസരത്തെ കാടും പുല്ലും നീക്കി വൃത്തിയാക്കി. നഗര ഹൃദയത്തിലെ പ്രധാന ശുദ്ധജലസ്രോതസായ മാനാഞ്ചിറയിലെ പടവുകളില്‍ വളര്‍ന്ന പുല്ലുകളും കുറ്റിച്ചെടികളുമാണ് നീക്കിയത്. മഴ പെയ്ത് ചിറയില്‍ വെള്ളം നിറഞ്ഞാല്‍ പടവുകളിലെ ഈ ചെടികള്‍ അഴുകി വെള്ളം മലിനമാകാറുണ്ട്. മൂന്ന് ദിവസംകൊണ്ടാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.