Local

സുബൈദ ഹജ്ജുമ്മ നിര്യാതയായി

പുവ്വാട്ട് പറമ്പ് : മേലേ പുളിക്കംപറമ്പ് മുഹമ്മദ് ഹാജി(പാളയം എം.എച്ച്.എ സ്റ്റോര്‍ ) യുടെ ഭാര്യ സുബൈദ ഹജ്ജുമ്മ( 52 ) നിര്യാതയായി. മക്കള്‍: നൗഫല്‍ (എം.എച്ച്.എ പാളയം ), നജീല്‍ (എം.വി.സി പാളയം ) . മരുമക്കള്‍: ഷബ്‌ന മാങ്കാവ്, ഇര്‍ഫാന പെരുമണ്ണ.

Local

ഒപ്പം പരാതി പരിഹാര അദാലത്ത്: 108 പരാതികള്‍ പരിഗണിച്ചു

പെരുമണ്ണ : ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ  ഒപ്പം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.  ജില്ലാ കലക്ടര്‍ എസ് .സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍  നടന്ന അദാലത്തില്‍ പരിഗണിച്ച 108  പരാതികളിൽ തുടർനടപടികൾക്ക് ജില്ലാ കളക്ടർ നിർദേശിച്ചു.   ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ  സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ചടങ്ങും  (ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്) നിരാമയ ഇന്‍ഷൂറന്‍സ് ചേര്‍ക്കാനും പുതുക്കാനുമുള്ള […]

Local

ഐടിഐകളുടെ ഭൗതിക സൗകര്യം: നഗരസഭയുടെ പോരായ്മകള്‍ ചര്‍ച്ചയായി

കോഴിക്കോട് : വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലുളള ഐ.ടി.ഐകള്‍ക്ക് സ്ഥലം, കെട്ടിടം ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് കോഴിക്കോട് കലക്ടറേറ്റില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൊടുവള്ളി ഐ.ടി.ഐ സംബന്ധിച്ച ചര്‍ച്ചകളില്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മകള്‍ ചര്‍ച്ചയായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്നും പുതിയ സ്ഥലം ലഭ്യമാക്കി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ താല്‍ക്കാലിക സംവിധാനം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കാം എന്നുമുള്ള വ്യവസ്ഥയിലാണ് കൊടുവള്ളിയില്‍ […]

Local

സൗജന്യ PSC കോച്ചിംഗ് – CCMY പെരുമണ്ണ സബ് സെന്റർ പുതിയ ബാച്ച് ആരംഭിക്കുന്നു

. പെരുമണ്ണ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിൽ കഴിഞ്ഞ 9 വർഷമായി പ്രവർത്തിച്ചു വരുന്ന കോച്ചിങ്ങ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് നു കീഴിൽ പെരുമണ്ണ Wisdom Hub ൽ പ്രവർത്തിക്കുന്ന സബ് സെന്ററിൽ PSC/SSC/UPSC/Banking മുതലായ മത്സരപ്പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി മികച്ച പരിശീലനം നൽകി വരുന്നു. ഈ വർഷം (2019) ജൂലൈ മുതൽ ഡിസമ്പർ വരെ നടക്കുന്ന PSC/ SSC ഫൌണ്ടേഷൻ (ഞായറാഴ്ച ക്ലാസുകൾ ) കോഴ്സിലേക്കുള്ള അപേക്ഷ […]

Local

ശിലാസ്ഥാപന ചടങ്ങ് നടത്തി

കൊടുവള്ളി :പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആരാമ്പ്രം ഗവ:യു .പി സ്കൂളിന് കെട്ടിട നിർമാണത്തിന് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 80 ലക്ഷം രൂപയും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ (2018 – 19 ) 45 ലക്ഷം രൂപയും അനുവദിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് കാരാട്ട് റസാഖ് MLA നിർവഹിച്ചു.മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി പങ്കജാക്ഷൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എം എ ഗഫൂർ മാസ്റ്റർ […]

Local

പുസ്തക തൊട്ടില്‍ ഒരുക്കി

പന്നിക്കോട് എയുപി സ്‌കൂളില്‍ വായനാദിനത്തിന്റെ ഭാഗമായി പുസ്തക തൊട്ടില്‍ ഒരുക്കി. സ്‌കൂള്‍ ലൈബ്രറിയിലേക്കായി വിദ്യാര്‍ത്ഥികള്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ തൊട്ടിലില്‍ നിക്ഷേപിച്ചു. മാനേജര്‍ സി.കേശവന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബഷീര്‍ പാലാട്ട് അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി.ഫൈസല്‍ ബാബു മുഖ്യാഥിതിയായി. പ്രധാനാധ്യാപിക വിപി ഗീത,പി.സെയ്ദ്, ഹക്കീം കളന്‍തോട്,രമ്യ സുമോദ്, റഫീഖ് ബാബു, റീജഗിരീഷ്, സുബൈദ, റസീന മജീദ്, എന്നിവര്‍ നേതൃത്വം നല്‍കി

Local

നല്ലറിവു കൂട്ടം രണ്ടാം വര്‍ഷത്തിലേക്ക്; ഒരു വിദ്യാലയത്തിന് ഒരു ഡോക്ടര്‍ പദ്ധതി നടപ്പാക്കും

ജില്ലാ പഞ്ചായത്തിന്റെ നല്ലറിവു കൂട്ടം പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എജ്യു കെയര്‍ പദ്ധതിയുടെ ഭാഗമായി  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ ആരോഗ്യ ബോധവല്‍ക്കരണ പദ്ധതിയാണ് നല്ലറിവു കൂട്ടം. എണ്‍പതോളം ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 15  ബി.ആര്‍.സി അധ്യാപകരുടെ സംഘാടനത്തോടെയാണ് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വര്‍ഷം 123  യു പി സ്‌കൂളുകളിലും 110  ഹൈസ് […]

Local

റാഗിങ്: കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം: എസ്എഫ്‌ഐ

താമരശേരി: കോരങ്ങാട് ഗവ. സ്‌കൂളിലെയും പൂനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും റാഗിങ് സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എസ്എഫ്‌ഐ താമരശേരി ഏരിയാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സ്‌കൂളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സ്‌കൂള്‍ അധികൃതരും പൊലീസും നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Kerala

കേരളത്തിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.: ജില്ലയില്‍ 22 -ന് ഓറഞ്ച് അലേര്‍ട്ട്‌

ജൂൺ 21 ന് കാസർഗോഡ് ജില്ലയിലും ജൂൺ 22 ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ  ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.  yellow അലെർട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ  […]

Local

സമ്പൂര്‍ണ മദ്യനിരോധനം

കൊടുവള്ളി: ജൂണ്‍ 27 ന് ഉപതെരഞ്ഞടുപ്പ് നടക്കുന്ന എം-78 കൊടുവള്ളി മുനിസിപ്പാലിറ്റി 14 വാരിക്കുഴിതാഴം നിയോജക മണ്ഡലത്തില്‍ 25 ന് വൈകീട്ട് 5 മണിക്ക് ശേഷവും 26,27,28 തീയതികളിലും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. 

error: Protected Content !!