Kerala Local News

നല്ലറിവു കൂട്ടം രണ്ടാം വര്‍ഷത്തിലേക്ക്

ഒരു വിദ്യാലയത്തിന് ഒരു ഡോക്ടര്‍ പദ്ധതി നടപ്പാക്കും ജില്ലാ പഞ്ചായത്തിന്റെ നല്ലറിവു കൂട്ടം പദ്ധതി രണ്ടാം വര്‍ഷത്തിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ എജ്യു കെയര്‍ പദ്ധതിയുടെ ഭാഗമായി  ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയ ആരോഗ്യ ബോധവല്‍ക്കരണ പദ്ധതിയാണ് നല്ലറിവു കൂട്ടം. എണ്‍പതോളം ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 15  ബി.ആര്‍.സി അധ്യാപകരുടെ സംഘാടനത്തോടെയാണ് കഴിഞ്ഞ വര്‍ഷം പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വര്‍ഷം […]

Local

അബ്ദുള്ളക്കോയ (79) നിര്യാതനായി

മൂഴിക്കൽ: പറമ്പ് കണ്ടത്തിൽ താമസിക്കുന്ന കുറ്റിച്ചിറ അച്ചിവിന്റകത്ത് അബ്ദുള്ളക്കോയ (79) നിര്യാതനായി ഭാര്യ:സഫിയ.മക്കൾ:ബിജിൻ ലാലു,ഒലീദ്(ഇരുവരും ന്യൂയോർക്ക്)നസീന,മരുമക്കൾ:ഇമ്പിച്ചാലി,ഹുസ്‌ന(മലപ്പുറം) സഹോദരങ്ങൾ:ബിച്ചിക്കോയ,ആയിഷാബി,പരേതരായ അഹമ്മദ് കോയ,സൈനബി,കദീശബി

Local Trending

ബസ്സില്‍ മോഷണം; മൂന്ന് യുവതികളെ കുന്ദമംഗലത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

കുന്ദമംഗലം:ബസ്സില്‍ നിന്ന് മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് യുവതികളെ കുന്ദമംഗലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. വിദ്യ(20), മീനാക്ഷി(20), മാലതി(20) എന്നിവരെയാണ് കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ്‌ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വൈദ്യ പരിശോദനയ്ക്കായി കൊണ്ട് പോയിട്ടുണ്ട്. താമരശ്ശേരി ഭാഗത്ത് നിന്ന് കുന്ദമംഗലത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്ന യുവതിയുടെ ബാഗില്‍നിന്ന് വള മോഷ്ടിക്കുകയായിരുന്നു. യുവതി കുന്ദമംഗലം സ്റ്റാന്റില്‍ ഇറങ്ങുന്നതിനിടെ തുറന്ന് കടക്കുന്ന ബാഗ് പരിശോദിച്ചപ്പോള്‍ വള നഷ്ടപ്പെട്ട വിവരം […]

Local

ലോകായുക്ത സിറ്റിങ് നടന്നു

കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജൂണ്‍ 20 ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിറ്റിങ് നടന്നു. ആകെ 60 കേസുകള്‍ പരിഗണിച്ചതില്‍ 6 കേസുകള്‍ തീര്‍പ്പാക്കുകയും 3 കേസുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു.  അഭിഭാഷകര്‍ കൂടുതല്‍ സമയംആവശ്യപ്പെട്ടതിനാല്‍ മിക്ക കേസുകളുംമാറ്റിവച്ചു.  എമര്‍ജിംഗ് കേരള സമമിറ്റിലൂടെ ദുര്‍വിനിയോഗം സര്‍ക്കാര്‍ ഫണ്ട് ചെയ്‌തെന്നാരോപിച്ച് സൈമണ്‍ തോട്ടുങ്കര നല്കിയ പരാതി തള്ളിക്കളഞ്ഞു.  നടപടിക്രമങ്ങളില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടെങ്കിലും  വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ […]

News Trending

കെയര്‍ ഹോം പദ്ധതിയില്‍ വീട് — സിബിയും കുടുംബവും ഇന്ന് ആശ്വാസത്തിന്റെ തുരുത്തില്‍

സിബിയും കുടുംബവും ഇന്ന് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തിലാണ്. ഇരച്ചെത്തുന്ന മലവെള്ളപാച്ചിലിന്റെ ഭീതിയില്ലാതെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഉറങ്ങാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കെയര്‍ ഹോം പദ്ധതിയുടെ തണലുണ്ട്. പ്രളയത്തില്‍ തകര്‍ന്നു പോയ വീട് കണ്ട് തകര്‍ന്ന ഹൃദയങ്ങളല്ല ഇന്ന്  സിബി സുകുമാരനും ഭാര്യ അനു അശോകനും. ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാറിന്റെ ഇടപെടലിന്റെ ഭാഗമായി ലഭിച്ച വീട്ടില്‍ വിദ്യാര്‍ഥികളായ രണ്ടു കുട്ടികളുമടങ്ങുന്ന ഇവരുടെ കുടുംബം സുരക്ഷിതരാണ്. പ്രളയദുരിതത്തില്‍പ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല എന്ന ആരോപണത്തിന് മറുപടി ഈ […]

Technology

ആളുമാറി ഇനി മെസേജ് അയക്കാനാവില്ല ; പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്

വാട്ട്സ് ആപ്പ് ചാറ്റുകളില്‍ ആളുമാറി പലപ്പോളും നമ്മള്‍ സന്ദേശങ്ങളും ചിത്രങ്ങലുമെല്ലാം അയക്കാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ആളു മാറി അയക്കുന്നത് ഒഴിവാക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സപ്പ്. ചിത്രങ്ങള്‍ അയക്കുമ്പോള്‍ നിലവില്‍ ലഭിക്കേണ്ട ആളിന്റെ പ്രൊഫൈല്‍ ഇമേജ് ആണ് ചാറ്റിലെ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടുക. ഇനി പ്രൊഫൈല്‍ ചിത്രത്തിനൊപ്പം തന്നെ സന്ദേശം ലഭിക്കുന്ന ആളിന്റെ പേരും പ്രത്യ്യക്ഷമാകും. ഇതോടെ ആളുമാറി ചിത്രങ്ങള്‍ അയക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ചിത്രങ്ങളില്‍ അടിക്കുറുപ്പ് നല്‍കാനുള്ള വിന്‍ഡോക്ക് മുകളിലായി പ്രൊഫൈല്‍ ഇമേജിന് ത്താഴെയാണ് സെന്‍ഡ് ചെയ്യേണ്ട […]

News

പ്രളയം – വീടുകളുടെ പുനര്‍നിര്‍മാണം കെയര്‍ഹോം പദ്ധതി പ്രകാരം ജില്ലയില്‍ പുരോഗമിക്കുന്നു

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കണ്ണപ്പൻകുണ്ട് എന്ന സ്ഥലത്ത് കഴിഞ്ഞ വർഷ മുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സുബൈദ എന്ന വ്യക്തിയ്ക്ക് സർക്കാർ സഹായം ലഭിച്ചില്ലെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ജില്ലാ കലക്ടർ വ്യക്തത വരുത്തി.വീടും സ്ഥലത്തിന്റെ ഒരു ഭാഗവും നഷ്ടപ്പെട്ട വ്യക്തിയാണ് സുബൈദ. വീടും സ്ഥലവും നഷ്ടപ്പെട്ട സുബൈദക്ക് വീടിനും സ്ഥലത്തിനും അർഹതയുണ്ടെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തെങ്കിലും തനിയ്ക്ക് വീടിനുള്ള പണം മാത്രം നൽകിയാൽ മതിയെന്നാണ് സുബൈദ തഹസിൽദാർ മുമ്പാകെ ബോധിപ്പിച്ചത്. പ്രളയത്തിൽ […]

Local

പെര്‍മിറ്റില്ലാത്ത സര്‍വ്വീസ്: 7 ബസ്സുകള്‍ പിടികൂടി

കോഴിക്കോട്: പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 7 ബസുകള്‍ ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ദീര്‍ഘദൂര ബസുകള്‍ പുറപ്പെടുന്ന പാളയത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശോധന നടത്തി. പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തിയ 7 ബസുകളില്‍ നിന്നായി 35000 രൂപ പിഴ ഈടാക്കി. എംവിഐ മാരായ സനല്‍ വി.മണപ്പള്ളി, പി.രന്ദീപ്, എഎംഎവിഐ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

News

ടുണീഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം

കോഴിക്കോട്: ടുണീഷ്യന്‍ ചലച്ചിത്രമേള 22, 23, 24 തിയ്യതികളില്‍ കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടക്കും. അശ്വിനിയും ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റിയും ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും ടുണീഷ്യന്‍ എംബസിയുടെയും സഹകരണത്തോടെയാണ് മുന്നുദിന മേള ഒരുക്കുന്നത്. ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശനി– പോര്‍ട്ടോ ഫറീന(വൈകിട്ട് 5), -മൊസ്തഫ ഇസഡ് (6.30), ഞായര്‍–വിസിറ്റ് (4.30), സ്വീറ്റ് സ്‌മെല്‍ ഓഫ് സ്പ്രിങ് (6.00), – തിങ്കള്‍–ഷാറ്റേര്‍ഡ് വേവ് (5.00), വിസ്പറിങ് സാന്‍ഡ്‌സ് (6.30). മൂന്നുദിവസത്തേക്ക് 100 രൂപയാണ് ഡെലിഗേറ്റ് ഫീസ്. […]

Trending

ജപ്പാന്‍ പദ്ധതിക്കായി വെട്ടിപ്പൊളിച്ചു; യാത്ര ചെയ്യാനാവാതെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്

ഒളവണ്ണ: ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച ശേഷം ശരിയായ രീതിയില്‍ പുനനര്‍നിര്‍മിക്കാഞ്ഞതിനാല്‍ യാത്ര ചെയ്യാനാവാതെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ മാമ്പുഴക്കാട്ട് മീത്തല്‍ റോഡ്. എട്ടു മാസം മുന്‍പാണ് ജപ്പാന്‍ കുടിവെള്ളത്തിനായി റോഡ് വെട്ടിപ്പൊളിച്ചിരുന്നത്. കാലവര്‍ഷം വന്നതോട് കൂടി കിടങ്ങിലെ മണ്ണ് മുഴുവന്‍ ഒലിച്ച്‌പോയി റോഡിന്റെ നടുവിലായി വലിയൊരു ഗര്‍ത്തമായി മാറിയിരിക്കുകയാണ്. 400 മീറ്ററോളമാണ് റോഡ് ഇത്തരത്തില്‍ ബൈക്ക് യാത്രക്കാര്‍ക്കോ ഓട്ടോറിക്ഷക്കോ പൊലും പോകാനാവാതെ സഞ്ചാര യോഗ്യമല്ലാതായത്. പ്രദേശവാസികള്‍ക്ക് അസുഖം വന്നാല്‍ പോലും ആശുപത്രിയിലെത്തിക്കാന്‍ ഇപ്പോള്‍ ഈ […]

error: Protected Content !!