കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി എസ്.ജയശങ്കർ അന്തരിച്ചു

  • 5th December 2025
  • 0 Comments

മുതിർന്ന മാധ്യമ പ്രവർത്തകനും KUWJ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എസ്.ജയശങ്കർ അന്തരിച്ചു. 75 വയസായിരുന്നു. ദീർഘകാലം കേരള കൗമുദി ദിനപത്രത്തിൻെറ തിരുവനന്തപുരം ലേഖകനായിരുന്ന ജയശങ്കർ വിരമിച്ച ശേഷവും പൊതുരംഗത്ത് സജീവമായിരുന്നു. ജഗതി ഉള്ളൂർ സ്മാരകം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവയുടെ ഭാരവാഹി ആയിരുന്നു. തിരുവനന്തപുരത്തെ ആദ്യകാല മേയർമാരിൽ ഒരാളായ സത്യകാമൻ നായരുടെ മകനാണ് ജയശങ്കർ. സംസ്കാരം ഇന്ന്വൈകുന്നേരം 4ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

Kerala

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില

  • 5th December 2025
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില. പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇനിയും ഉയരും.തമിഴ്നാട്ടിൽ മഴ കാരണം പച്ചക്കറി വരവ് കുറവായതാണ് വില കുതിക്കാൻ കാരണം.അതേ സമയം, ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് തമിഴ്നാട്ടിലും പുതുച്ചേരിയും ഡിസംബര്‍ ഒന്‍പത് വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ഒരേ സ്ഥലത്ത് തന്നെ തുടരുകയാണ്. […]

Local News

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ

  • 5th December 2025
  • 0 Comments

കോഴിക്കോട് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം. 6,7,8 വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം. ഇന്ന് മുതല്‍ മൂന്നുദിവസം രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് നിയന്ത്രണം. മള്‍ട്ടി ആക്സില്‍ വാഹനങ്ങളും ഭാരവാഹനങ്ങളും മൂന്നുദിവസത്തേക്ക് നാടുകാണി ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ പോകണം. ഹെയര്‍പിന്‍വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്ത് മുറിച്ചിട്ട മരങ്ങള്‍ ലോറികളിലേക്ക് കയറ്റുന്നതിന്റെ ഭാഗമായാണ് താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ദേശീയപാതാവിഭാഗം ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചെറുവാഹനങ്ങള്‍ ഇടവിട്ട സമയങ്ങളില്‍ മാത്രമേ ചുരംവഴി കടത്തി വിടൂ. ലോറികളില്‍ […]

Kerala

ബലാത്സംഗ കേസ്; മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

  • 5th December 2025
  • 0 Comments

ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനായി അഡ്വ. എസ് രാജീവ് ഹാജരാകും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. രാഹുലിന് എതിരായ ലൈംഗിക പീഡന പരാതികളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തിയിരുന്നു. രാഹുലിന്റെ ലൈംഗികവൈകൃതങ്ങള്‍ അറിഞ്ഞിട്ടും കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആക്രമണം. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രതിപക്ഷ നേതാവ് […]

Kerala

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസു ഹൈക്കോടതിയിലേക്ക്; ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും

  • 5th December 2025
  • 0 Comments

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ഹൈക്കോടതിയിലേക്ക്. ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും. ഉദ്യോഗസ്ഥര്‍ അയച്ച ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് വിടുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അത് സ്വാഭാവിക നടപടി മാത്രമെന്നാണ് വാസുവിന്റെ വാദം. സ്വര്‍ണ്ണം നല്‍കാന്‍ താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. അതിനിടെ, എഫ്‌ഐആര്‍ ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലന്‍സ് കോടതിയെ ഇന്ന് സമീപിക്കും. എന്‍.വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. […]

kerala

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം; കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

  • 5th December 2025
  • 0 Comments

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, കെ.വി. വിശ്വനാഥന്‍ എന്നിവറുടെ ബെഞ്ചാണ് പരിഗണിക്കുക. കേസില്‍ കഴിഞ്ഞദിവസം ചാന്‍സലറായി ഗവര്‍ണര്‍ പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മെറിറ്റ് മറികടന്നാണ് മുഖ്യമന്ത്രി മുന്‍ഗണന ക്രമം നിശ്ചയിച്ചതെന്നും സിസ തോമസിനെയും ഡോക്ടര്‍ പ്രിയ ചന്ദ്രനെയും ഇരു സര്‍വകലാശാലകളിലെയും വി സിമാരായി നിയമിക്കാന്‍ അനുമതി നല്‍കണമെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ ചെയര്‍മാരായ ചര്‍ച്ച കമ്മിറ്റി പേരുകള്‍ ശുപാര്‍ശ […]

Kerala

ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടി; ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടിയ്ക്ക് നിര്‍ദേശം

  • 5th December 2025
  • 0 Comments

ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടിയെന്ന പരാതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദേശം. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പോസ്റ്ററുകള്‍ക്ക് പുറമെ ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വീടുകളില്‍ നോട്ടീസുകള്‍ വിതരണം ചെയ്‌തെന്ന് കാണിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രശ്മി ടി എസ് നല്‍കിയ പുതിയ പരാതിയിലാണ് നടപടി. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരാതിയെ […]

National

വ്‌ളാഡിമിര്‍ പുടിന്‍ – നരേന്ദ്ര മോദി കൂടിക്കാഴ്ച ഇന്ന്; വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ധാരണ

  • 5th December 2025
  • 0 Comments

ഇന്ത്യയില്‍ എത്തിയ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 11ന് ഹൈദരാബാദ് ഹൗസില്‍ 23-ാമത് ഇന്ത്യാ- റഷ്യ വാര്‍ഷിക ഉച്ചകോടിക്ക് തുടക്കമാകും. രാഷ്ട്രപതിഭവനില്‍ പുടിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് പുടിന്‍ ആദരാഞ്ജലി അര്‍പ്പിക്കും. വൈകിട്ട് നാലിന് ഇന്തോ-റഷ്യ ബിസിനസ് ഫോറത്തില്‍ മോദിയും പുടിനും പങ്കെടുക്കും. പുടിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിരുന്നൊരുക്കും ആരോഗ്യം, പ്രതിരോധം, കൃഷി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള […]

National

നിർമാതാവ് എവിഎം ശരവണൻ അന്തരിച്ചു; ശിവാജി, വേട്ടൈക്കാരന്‍, അയന്‍ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ചിട്ടുണ്ട്

  • 4th December 2025
  • 0 Comments

തമിഴ് സിനിമയിലെ പ്രമുഖ നിർമാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. മകന്‍ എം എസ് ഗുഹനും ചലച്ചിത്ര നിർമാതാവാണ്‌. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം, ശിവാജി ദി ബോസ്, വേട്ടൈക്കാരന്‍, മിന്‍സാര കനവ്, ലീഡര്‍, അയന്‍ തുടങ്ങി നിരവധി […]

Kerala

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4th December 2025
  • 0 Comments

കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുഖദാര്‍ സ്വദേശി ആസിഫിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ആസിഫ് ഓട്ടോറിക്ഷ ഡ്രൈവറാണ്. വ്യാഴാഴ്ച രാവിലെ ബീച്ചിലെത്തിയവരാണ് കടല്‍ഭിത്തിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആസിഫിനെ ബുധനാഴ്ച വൈകീട്ട് ബീച്ചില്‍ കണ്ടിരുന്നതായി പരിസരവാസികള്‍ പറഞ്ഞു. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പോലീസ് […]

error: Protected Content !!