പോലീസ് വെടിവെപ്പിൽ മദ്യക്കടത്ത് കാരൻ കൊല്ലപ്പെട്ടു. ബിഹാറിലെ ദർഭംഗ, മുസാഫർപൂർ ജില്ലകളുടെ അതിർത്തി പ്രദേശമായ ബൂത് നാഗ്ര ഗ്രാമത്തിൽ വെച്ച് പോലീസുകാരും മദ്യക്കടത്ത്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്. നിലവിൽ ഇയാൾക്കെതിരെ അഞ്ച് കേസുകളുണ്ട്.
ഞായറാഴ്ച രാത്രി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെ പ്രദേശത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഏറ്റ് മുട്ടൽ നടക്കുന്നത്. ഇതിനിടെ, കൊല്ലപ്പെട്ട പ്രിൻസ് സിങും കൂട്ടുകാരും പോലീസിനെ വെടി വെക്കുകയായിരുന്നു. അതിനിടെ പോലീസിൽ നിന്ന് വെടിയേറ്റ പ്രിൻസിനെ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപ് മരണത്തിന് കീഴടങ്ങി.
പ്രിൻസിന്റെ കൂട്ടാളികളായ വിശാൽ സിങ്, സോനു മിശ്ര ആലിയാസ്, രൂപേഷ് മിശ്ര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കയ്യിൽ നിന്നും പൊലീസ് തോക്ക് കണ്ടെടുത്തു.