National

അയോധ്യ കേസിലെ രേഖകൾ കീറിയെറിഞ്ഞു; സുപ്രീം കോടതിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ

ഡൽഹി; അയോധ്യ ഭൂമി തർക്ക കേസിൽ വാദം ഇന്ന് അവസാനിക്കാനിരിക്കെ സുപ്രീം കോടതിക്കുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകൾ സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജിവ് ധവാൻ കീറിയെറിയുകയായിരുന്നു.

ഇത്തരം വില കുറഞ്ഞ രേഖകൾ കോടതിയിൽ ഹാജരാക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്റെ പ്രകോപനപരമായ നടപടി. ഇതോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രൂക്ഷമായ ഭാഷയിൽ അഭിഭാഷകനെ ശകാരിച്ചു.

കോടതിയുടെ മന്യത നശിപ്പിച്ചു എന്നും ഇത്തരം സഭവങ്ങൾ ഉണ്ടായാൽ ഇറങ്ങിപ്പോകേണ്ടി വരും എന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. രാമജൻമ ഭൂമി എവിടെ എന്ന് സൂചിപ്പിക്കുന്ന ഭൂപടവും, കുനാൽ കിഷോർ എഴുതിയ ‘അയോധ്യ പുനരാവലോകനം’ എന്ന പുസ്തകത്തിലെ ഏതാനും പേജുകളുമാണ് രാജീവ് ധവാൻ കീറിയെറിഞ്ഞത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!