information

ഓവര്‍സീയര്‍ അപേക്ഷ ക്ഷണിച്ചു

കായണ്ണ ഗ്രാമപഞ്ചായത്തില്‍ മാഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സീയര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. (നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഐ.ടി.ഐക്കാരേയും പരിഗണിക്കും.) യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്‌ടോബര്‍ 21 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കണം. ഇന്റര്‍വ്യു ഒക്‌ടോബര്‍ 24 ന് രാവിലെ 11 മണി. ഫോണ്‍: 0496-2659021.

ദുരന്തസാധ്യത ലഘൂകരണ പരിശീലനം ഇന്ന്

അന്താരാഷ്ട്ര ദുരന്ത സാധ്യതാ ലഘൂകരണ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ദുരന്തസാധ്യത ലഘൂകരണ പരിശീലനം ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് (ഒക്‌ടോബര്‍ 16) രാവിലെ 10 മുതല്‍ വൈകീട്ട് 4:30 വരെ നടത്തും. നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്‌സും ഏയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ ടീമംഗങ്ങളും ചേര്‍ന്ന് കോളേജ് തല എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നടത്തുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് : അപേക്ഷ ക്ഷണിച്ചു

വിമുക്ത ഭടന്‍മാരുടെ മക്കളില്‍ നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 വര്‍ഷത്തില്‍, പ്രൊഫഷണല്‍ ഡിഗ്രിക്ക് ആദ്യ വര്‍ഷം ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. ഫോണ്‍ -0495 2771881.

ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് അഭിമുഖം 25 ന്

കോഴിക്കോട് ജില്ലയിലെ എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (വിമുക്തഭടന്‍മാര്‍ മാത്രം) (എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍) ഒന്നാം എന്‍.സി.എ വിജ്ഞാപനം (കാറ്റഗറി നം. 646/2017) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആഗസ്റ്റ് ഒന്‍പതിന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വയനാട് ജില്ലാ ഓഫീസില്‍ നടത്താനിരുന്ന അഭിമുഖം ഒക്‌ടോബര്‍ 25 ന് രാവിലെ 10.30 ന് പി.എസ്.സി യുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ നേരത്തെ ലഭ്യമാക്കിയിരുന്ന അഡ്മിഷന്‍ ടിക്കറ്റ് സഹിതം ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.

ഫുള്‍ ടൈം ജൂനീയര്‍ ലാംഗ്വേജ് ടീച്ചര്‍ അഭിമുഖം

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനീയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം. 277/2017) തസ്തികയുടെ തെരഞ്ഞെടുപ്പിന് മെയ് 13 ന് വന്ന ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ഒക്‌ടോബര്‍ 23, 24, 25 തീയ്യതികളില്‍ പി.എസ്.സി യുടെ കോഴിക്കോട് മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കുന്നതല്ല.

ഇ ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഭൂജലവകുപ്പ് വകുപ്പ് ഭൂജലാധിഷ്ഠിത കുടിവെളള പദ്ധതി 2019-20 ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്ത് ചാലില്‍ മീത്തല്‍ ഭാഗത്ത് നിലവിലുളള കുഴല്‍കിണര്‍ ഉപയോഗിച്ച് ചെറുകിട കൂടിവെളള പദ്ധതി നടപ്പിലാക്കുന്ന പ്രവൃത്തിക്കായി ഇ ടെണ്ടര്‍ ക്ഷണിച്ചു. ഇ ടെണ്ടര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 25 ന് വൈകീട്ട് ആറ് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.etenders.kerala.gov.in ഫോണ്‍ – 0495 2370016.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!