കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു.കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്. സുഖവിവരങ്ങൾ അന്വേഷിച്ച മുഖ്യമന്ത്രി സൗഖ്യം നേരുകയും കൂടുതൽ കാലം സേവനം ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.പ്രതീക്ഷാ നിർഭരമായ അദ്ദേഹത്തിന്റെ സംസാരം ഏറെ ഉന്മേഷം നൽകിയെന്ന് കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.അൽപകാലമായി തുടർച്ചയായി വിശേഷങ്ങൾ അന്വേഷിക്കുകയും സൗഖ്യം നേരുകയും ചെയ്യാറുണ്ട്. തിരക്കുകൾക്കിടയിലും ക്ഷേമമറിയുന്നതിനും സന്ദർശിക്കുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു