സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പരാമർശം ലീഗിന് എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ.ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകമാണെന്നും ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർഥ്യം പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറത്ത് ഒരു രാഷ്ട്രീയ വിലയിരുത്തലായി കാണേണ്ടതില്ല. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ല. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ പ്രതികരിക്കേണ്ടതില്ല’ സാദിഖലി തങ്ങൾ പറഞ്ഞു.
എം വി ഗോവിന്ദന്‍റെ പ്രസ്താവനയ്ക്ക് മറ്റ് വ്യാഖാനം നല്‍കേണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.കൂടാതെ പി.വി വഹാബ് എം.പിയുടെ കോൺഗ്രസിനെതിരായ പരാമർശം വിവാദമാക്കേണ്ട കാര്യമില്ലെന്നും, ജാഗ്രത വേണമെന്ന നിലയിൽ പോസിറ്റീവായി അതിനെ കണ്ടാൽ മതിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു വഹാബിന്റെ പരാമർശങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. ആ സമയത്ത് അവിടെ അംഗങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെന്നും അതോടുകൂടി ആ വിഷയം അവസാനിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.