ഐഎസ്ആര്‍ഒ ചാരക്കേസിൽ പ്രതികളായ മൂന്ന് മുൻ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഈമാസം 15 ലേക്ക് മാറ്റി. മുൻ ഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാർ, ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി. എസ് ജയപ്രകാശ്,വി കെ മൈനി എന്നിവരുടെ ജാമ്യഹർജിയാണ് മാറ്റിയത്.നേരത്തെ ഇവര്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇടക്കാല ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും വീണ്ടും അപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.ജാമ്യം നിഷേധിക്കപ്പെട്ടാല്‍ പ്രതികളുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് സിബിഐ നീങ്ങിയേക്കും. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരേ നേരത്തെ സുപ്രീംകോടതിയില്‍ പോയ സിബിഐ, കോടതിയില്‍ ചൂണ്ടിക്കാണിച്ചത് കേസിന്റെ ഗൂഢാലോചനയില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡയില്‍ വേണമെന്നുമാണ്.