കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ഒക്‌ടോബര്‍ 11ന് വിതരണം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റേഷന്‍കാര്‍ഡുകള്‍ ഒക്‌ടോബര്‍ 19 ന് വിതരണം ചെയ്യുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ്
കോഴിക്കോട് ജില്ലയില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ഘടിപ്പിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്ന പത്ത് മീറ്ററില്‍ താഴെ നീളമുള്ളതും അഞ്ച് മുതല്‍ 15 മീറ്റര്‍ വരെ ഒ.എ.എല്‍ ഉള്ളതുമായ പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് (എഞ്ചിനുള്‍പ്പെടെ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ക്ഷേമനിധി അംഗത്വമുള്ള പരമ്പരാഗത ബോട്ടുടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര, ബേപ്പൂര്‍ മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. അവസാന തീയ്യതി ഒക്‌ടോബര്‍ 20. ഫോണ്‍ : 0495 2383780.
ഇംഗ്ലീഷ് അധ്യാപക തസ്തിക : താല്‍ക്കാലിക നിയമനം
മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്‌നിക് കോളേജിന് കീഴിലെ ജി.ഐ.എഫ്.ഡി സെന്ററില്‍ ഒഴിവുള്ള ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച ഇന്ന് (ഒക്‌ടോബര്‍ 10) രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടത്തും. സെറ്റും, ബിഎഡും ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോട് കൂടിയുള്ള ബിരുദാനന്തര ബിരുദ യോഗ്യതയും ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍: 0495 2370714.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് സിവില്‍സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഔദ്യോഗിക ഉപയോഗത്തിനായി 11 മാസത്തേക്ക് ഒരു ടാക്‌സി കാര്‍ ഡ്രൈവര്‍ സഹിതം പ്രതിമാസ വാടക അടിസ്ഥാനത്തില്‍ നല്‍കാന്‍ തയ്യാറുളള വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്‌ടോബര്‍ 25 ന് വൈകീട്ട് മൂന്ന് മണിക്കുളളില്‍ അസി. കമ്മീഷണറുടെ ഓഫീസ്, മലബാര്‍ ദേവസ്വം ബോര്‍ഡ്, ഡി ബ്ലോക്ക് (മൂന്നാം നില), സിവില്‍സ്റ്റേഷന്‍, കോഴിക്കോട് 20 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് – 04952374547.
മരം ലേലം : ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് പൊതുമരാമത്ത് വകുപ്പിന് കിഴിലെ തിരുവമ്പാടി ബ്രിഡ്ജസ് വിഭാഗം അസി. എഞ്ചീനീയറുടെ അധികാര പരിധിയില്‍ വരുന്ന കൂളിമാട് പാലത്തിന്റെ സമീപന റോഡ് നിര്‍മ്മിക്കാന്‍ ചാത്തമംഗലം പഞ്ചായത്തിലുള്‍പ്പെടുന്നതും മുറിച്ചുമാറ്റേണ്ടതായ 21 മരങ്ങളുടെ പുനര്‍ ലേലം ഒക്‌ടോബര്‍ 23 ന് രാവിലെ 11.30 ന് നടക്കുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു. ക്വട്ടേഷനുകൾ ഒക്‌ടോബര്‍ 22 ന് വൈകീട്ട് നാല് മണി വരെ ഓഫീസില്‍ സ്വീകരിക്കും.