Kerala

കോട്ടയത്ത് ബാറിൽ ഗൂഗിൾ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലി സംഘർഷം; തർക്കം കൂട്ടയടിയിൽ കലാശിച്ചു

കോട്ടയം: ബാറിൽ ഗൂഗിൾ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ചു.വ്യാഴാഴ്ച രാത്രി എട്ടുമണിയോ കോട്ടയം മണർകാട്ല രാജ് ഹോട്ടലിലായിരുന്നു സംഘർഷം. ജീവനക്കാരും മദ്യപസംഘവും തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിലവസാനിച്ചത്.

രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന സംഘർഷത്തിൽ നാലു പേർക്ക് പരിക്കേറ്റു. മദ്യപിച്ച ശേഷം പണം ഗൂഗിൾ പേ വഴി പണമടയ്ക്കാമെന്ന് പറഞ്ഞത് ബാർ ജീവനക്കാർ സമ്മതിച്ചില്ല. തുടർന്ന് ജീവനക്കാരും മദ്യപസംഘവും തമ്മിൽ തർക്കമുണ്ടായി ഇത് സംഘർഷത്തിലെത്തുകയായിരുന്നു.

മദ്യപിക്കാനെത്തിയവർ പുറത്തുനിന്ന് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ജീവനക്കാരുമായി കൂട്ടയടിയുണ്ടായി. ബാറിനുള്ളിൽ തുടങ്ങിയ ദേശീയപാതയിലേക്ക് വരെ എത്തി. സംഘർഷത്തിൽ‌ അടിയേറ്റ ഇരുകൂട്ടരും ചിതറിയോടി. രാത്രി പതിനൊന്നരയോടെ ബാറിന് മുന്നിൽ വീണ്ടും എത്തിയ മദ്യപസംഘത്തിൽപ്പെട്ടവരെ ജീവനക്കാർ വളഞ്ഞിട്ട് മർദിച്ചു.

സംഭവസ്ഥലത്തെത്തിയ പൊലീസ് അടികൊണ്ട് വഴിയിൽകിടന്ന ഒരാളെ പോലീസ് ആശുപത്രിയിലാക്കി. കൂടുതൽ പൊലീസ് സ്ഥലത്തെത്തയതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!