സുരേഷ്‌ഗോപിയുടെ കഴിവുകൾ നേതൃത്വം ഉപയോഗപ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപിയെ ഒതുക്കുന്നു എന്ന് പറഞ്ഞത് ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സുരേഷ് ഗോപി വന്നപ്പോൾ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ഞങ്ങളുടെ പാർട്ടിയിൽ ആരാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സുരേഷ് ഗോപി വളരെ കാലമായിട്ട് ബിജെപി സഹയാത്രികനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സുരേഷ് ഗോപി വളരെ ശക്തനായ പൊതുപ്രവർത്തകനാണ്. തീർച്ചയായും അദ്ദേഹത്തിന്റെ നേതൃത്വം അദ്ദേഹത്തിന്റെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നത് പാർട്ടിക്ക് നല്ല കാര്യമാണ്.സുരേഷ് ഗോപി ബിജെപി കോർ കമ്മിറ്റിയിൽ വരുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം ഉള്ള ആൾ ഞാനാണ്.
സുരേഷ് ഗോപിയെ ഒതുക്കുന്നു എന്ന് പറഞ്ഞത് ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ സുരേഷ് ഗോപി വന്നപ്പോൾ പുതിയ കാരണങ്ങൾ കണ്ടുപിടിക്കുകയാണ്. സുരേഷ് ഗോപി ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ വളരെ ഭംഗിയായിട്ട് അദ്ദേഹത്തിന്റെ ധർമ്മം നിർവഹിക്കുന്നു. ഞങ്ങളുടെ പാർട്ടിയിൽ ആരാണ് കാര്യങ്ങൾ നിർവഹിക്കേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്’- കെ സുരേന്ദ്രൻ പ്രതികരിച്ചു.
അതേസമയം സുരേഷ് ഗോപിയെ ബിജെപി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പതിവ് നടപടികൾ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നൽകിയിട്ടുള്ളത്. പ്രസിഡൻറും മുൻ പ്രസിഡൻറുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്ന പാർട്ടിയിലെ പതിവ് രീതി മാറി താരത്തെ ഉൾപ്പെടുത്തിയത് കേന്ദ്ര നിർദേശ പ്രകാരമാണ്.