Local

കാക്കേരി പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി

കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കാക്കേരി പാലത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. പാലം പ്രവൃത്തിയുടെ പുരോഗതി പി.ടി.എ റഹീം എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം വിലയിരുത്തി.

വാഹനങ്ങൾക്ക് കടന്നുപോവാൻ പറ്റാത്ത ഒരു ചെറിയ നടപ്പാലമായിരുന്നു നേരത്തേ കാക്കേരിയിൽ ഉണ്ടായിരുന്നത്. ബി.വി അബ്ദുള്ള കോയയുടെ എം.പി ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് നിർമ്മിച്ച നടപ്പാലം 2018 ലെ പ്രളയത്തിൽ ഒലിച്ചുപോയതോടെ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം പൂർണ്ണമായും അറ്റുപോയിരുന്നു. ഒലിച്ചു പോയ പാലത്തിന് പകരം വാഹനങ്ങൾക്ക് കടന്നു പോവാൻ സാധിക്കുന്ന ഒരു വലിയ പാലം നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെത്തുടർന്നാണ് 2019-20 ബഡ്ജറ്റിൽ പാലം നിർമ്മാണത്തിന് സംസ്ഥാന ബഡ്ജറ്റിൽ തുക
വകയിരുത്തിയത്. തുടർന്ന് വിശദമായ എസ്റ്റിമേറ്റും രൂപരേഖയും സർക്കാരിൽ സമർപ്പിക്കുകയും പാലം നിർമ്മാണത്തിന് 4.6 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയുമായിരുന്നു.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺമാരായ ചന്ദ്രൻ തിരുവലത്ത്, യു.സി പ്രീതി, മെമ്പർ ടി ശിവാനന്ദൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ എം അശോക് കുമാർ, സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ മിനി, എക്സി. എഞ്ചിനീയർ ബി അജിത് കുമാർ, അസി. എക്സി. എഞ്ചിനീയർ എൻ.വി ഷിനി, അസി. എഞ്ചിനീയർ എൻ ബൈജു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!