വടക്കാഞ്ചേരി ബസ് അപകടത്തിൽ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തെ സംബന്ധിച്ച് പാലക്കാട് എൻഫോഴ്സ്മെൻറ് ആർ ടി ഒ അന്വേഷണ റിപ്പോർട്ട് തയാറാക്കി. റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.അപകടസ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം തെറ്റിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ടൂറിസ്റ്റ്ബസിന്റെ സ്പീഡ്ഗവർണർ പ്രവർത്തന രഹിതമാക്കിയ നിലയിൽ ആയിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോർ വാഹനനിയമങ്ങളുടെയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരിച്ചെന്നും റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.