മോൺസൺ മാവുങ്കലിന് പോക്സോ കേസിൽ ജാമ്യം അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി.ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവും സഹോദരനും മോന്‍സന്‍ മാവുങ്കലിന്‍റെ ജീവനക്കാരായിരുന്നു. പോക്സോ കേസുൾപ്പെടെ മൂന്ന് ലൈംഗിക പീഡന കേസുകളാണ് മോൻസണെതിരെ ഉള്ളത്. നേരത്തെ ഹൈക്കോടതി മോൻസൺ മാവുങ്കലിന് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് സുപ്രീം കോടതിയിൽ എത്തിയത്. പീഡനം നടന്നുവെന്ന് പരാതിപ്പെടുന്ന കാലത്ത് ഇരക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും കെട്ടിച്ചമച്ച കേസാണെന്നുമുള്ള മോന്‍സന്‍റെ വാദം കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് മോന്‍സണ്‍ ഹര്‍ജി പിന്‍വലിച്ചു.