Kerala

ശബരിമല യുവതീ പ്രവേശനം; ചരിത്ര വിധിക്ക് ഒരു വര്‍ഷം

കേരളത്തില്‍ വലിയ വിവാദം സൃഷ്ടിച്ച സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് ഒരാണ്ട്. പ്രായഭേതമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. ഒരു വര്‍ഷത്തിനിപ്പുറം ഇന്നും വിഷയം വലിയ ചര്‍ച്ചയാണ്.

യങ് ഇന്ത്യന്‍ അസോസിയേഷന്‍ 2006 ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷമായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നത്. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരേപോലെയാവണം എന്നുള്ള വിധി പ്രസ്താവിച്ചത് മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ആയിരുന്നു.

സുപ്രീം കോടതിയില്‍ കേസ് വന്നപ്പോള്‍ അന്നത്തെ അച്യുതാനന്തന്‍ ഗവണ്‍മെന്റ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നു. എല്ലാവര്‍ക്കും തുല്യ ആരാധനാ സ്വാതന്ത്യം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം ആവശ്യമില്ലെന്ന് സത്യവാങ്മൂലം നല്‍കി. അതിന് ശേഷം കേസ് ഭരണഘടന ബെഞ്ച് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ നിലപാട് പിന്നെയും മാറി. പിണറായി സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലത്തില്‍ തന്നെ ഉറച്ചുനിന്നു.

2018 സെപ്റ്റംബര്‍ 28 നായിരുന്ന ആ ചരിത്ര വിധി വന്നത്. വിധി വന്നപ്പോള്‍ തന്നെ ഇടതുസര്‍ക്കാര്‍ വിധിയെ സ്വാഗതം ചെയ്തു. വിധി സ്വാഗതം ചെയ്ത കോണ്‍ഗ്രസും ബിജെപിയും വ്യക്തമായ രാഷ്ട്രീയ ലക്ഷയ്യത്തോടെ അവസരത്തിനൊത്ത് നിലപാട് മാറ്റി സ്ത്രീ പ്രവേശനത്തെ എതിര്‍ത്തു. ഇതോടെ കേരളത്തില്‍ വലിയൊരു വിവാദത്തിനും ഇന്നുവരെ കാണാത്ത സമരങ്ങള്‍ക്കും തുടക്കമാവുകയായിരുന്നു. സര്‍ക്കാരിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ വന്നു.


സ്ത്രീ പ്രവേശനത്തെ ഈ ആദ്യം അനുകൂലിച്ച ബിജെപി വിഷയം വലിയ തോതില്‍ രാഷ്ട്രീയമായി ഉപയോഗിച്ചു. നാമജപ യാത്രകളും നിരാഹാര സമരവുമായി അത് തുടര്‍ന്നുപോരുകയും പിന്നീട് മടുത്തതോടെ സ്വയം സമരത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതിനിടയ്ക്ക് ശബരിമല വിഷയം സുവര്‍ണാവസരമാണെന്ന സംസ്ഥാന അദ്ധ്യക്ഷന്റെ പരാമര്‍ശവും ഏറെ വിവാദമായി.
തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചതും ഏറെ ഉത്കണ്ടയോടെയാണ് കേരളം കണ്ടത്.
എന്നാല്‍ ശബരിമല സ്ത്രീ പ്രവേശനത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമല്ലായിരുന്നു, സംസ്ഥാന നേതാക്കള്‍ വിധിയെ എതിര്‍ത്തപ്പോള്‍ ദേശീയ രാഹുല്‍ ഗാന്ധിയടക്കം ദേശീയ നേതാക്കള്‍ പിന്തുണയ്ക്കുകയും പിന്നീട് മാറ്റുകയും ചെയ്തു.
വിധിയക്ക് ശേഷം ആന്ധ്ര സ്വദേശിനിയായ യുവതി കുടുംബ സമേതം പമ്പയിലെത്തിയെങ്കിലും മല ചവിട്ടാനായില്ല. പിന്നീടും പല സ്ത്രീകളെത്തിയെങ്കിലും തിരിച്ചയക്കേണ്ടിവന്നു. ഇതിനിടയ്ക്ക് കേരള നവോത്ഥാനവും ശബരിമലിയിലെ അധികാര തര്‍ക്കവും ഉടലെടുത്തു, നവോത്ഥാന മൂല്യങ്ങള്‍ ചര്‍ച്ചയായതോടെ സര്‍ക്കാര്‍ ഇടപെട്ട് നവോത്ഥാന സമിതി രൂപീകരിച്ചു. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാനും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും വനിത മതില്‍ സംഘടിപ്പിച്ചു.
ഇതിന് തൊട്ടുപിന്നാലെ കനകദുര്‍ഗ്ഗ, ബിന്ദു എന്നീ രണ്ട് സത്രീകള്‍ സന്നിധാനത്ത് ദര്‍ശനം നടത്തുകയും ചെയ്തു. പ്രശ്‌നം വീണ്ടും രൂക്ഷമാവുകയും ചെയ്തു. എന്നാല്‍ വിധി പുനപരിശോധിക്കാന്‍ കോടതി തയ്യാറായില്ല.

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിടുക്കംകൂട്ടിയെന്നായിരുന്നു പിണറായി സര്‍ക്കാറിനെതിരെയുള്ള പ്രധാന ആക്ഷേപം. ഇതിന് തുടര്‍ച്ചയായി വന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന ചര്‍ച്ച വിഷയമായി. ഇടതുപക്ഷത്തിന് ഇത് വലിയ തിരിച്ചടിയാവുകയും ഒരു സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് പ്രതീക്ഷിക്കാത്ത വിജയം നേടിയപ്പോള്‍ ശബരിമല വിഷയം രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ബിജെപിയെ കേരളം പുച്ഛത്തോടെ തന്നെ തള്ളി. വലിയ തോല്‍വിക്ക് ശേഷം ശബരിമല നിലപാടില്‍ സര്‍ക്കാരും വെള്ളം ചേര്‍ത്തു.

സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് കാലത്ത് സജീവമായിരുന്നു. പുനഃപരിശോധന ഹരജികളിലെ തീരുമാനം നോക്കി മതി അത്തരം നീക്കങ്ങളെന്നാണ് ഇപ്പോള്‍ കേന്ദ്ര നിലപാട്. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രഞ്ജന്‍ ഗൊഗോയി വിരമിക്കും. അതിന് മുന്‍പ് പുന:പരിശോധനാ ഹരജികളില്‍ തീരുമാനമെടുക്കാനാണ് സാധ്യത.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!