നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്.ഇന്ത്യൻ സമയംവൈകിട്ട് 6.03നാണ് വിക്ഷേപണം.മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുവാനും അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ആര്‍ട്ടെമിസ് പദ്ധതി.ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വര്‍ഷത്തിന് ശേഷമാണ് വീണ്ടും മനുഷ്യനെ അയച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ ഒരുങ്ങുന്നത്.പരീക്ഷണാര്‍ത്ഥം എന്ന നിലയില്‍ മനുഷ്യനില്ലാതെയാണ് ആര്‍ട്ടെമിസ് 1 ഇന്ന് പറന്നുയരുക. മനുഷ്യനെ ചന്ദ്രനിലേക്കെത്തിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെയും അതിനുള്ള റോക്കറ്റിന്റെ പ്രവര്‍ത്തന ക്ഷമത ആര്‍ട്ടെമിസ് 1 പരിശോധിക്കും. മനുഷ്യന് പകരം സ്‌പേസ് സ്യൂട്ടണിഞ്ഞ പാവകളെ ഉപയോഗിച്ചാണ് ഈ ദൗത്യം പൂര്‍ത്തീകരിക്കുന്നത്.നാല് പേർക്ക് സഞ്ചരിക്കാവുന്ന പേടകത്തിൽ ഇത്തവണ മൂന്ന് ഡമ്മികൾ മാത്രം. കാംപോസും ഹെൽഗയും സോഹാറും. ഈ ഡമ്മികളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ മനുഷ്യ യാത്രയ്ക്ക് പേടകം സജ്ജമാണോയെന്ന് ഉറപ്പിക്കും. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്പോൾ പേടകം അനുഭവിക്കേണ്ടി വരിക 2,760 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇത് അതിജീവിക്കാനാകണം. ചന്ദ്രനെ ചുറ്റി തിരിച്ചു വരുന്ന പേടകം തിരികെ ഭൂമിയിൽ പ്രവേശിക്കുന്നത് ഒക്ടോബർ പത്താം തീയതി. എല്ലാം കൃത്യമായി നടന്നാൽ അടുത്ത വർഷം മനുഷ്യരുമായുള്ള ആദ്യ യാത്ര. ചന്ദ്രൻ വഴി ചൊവ്വ എന്നതാണ് ലക്ഷ്യം
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ;ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്,ആദ്യഘട്ടത്തിൽ യാത്രികർക്ക് പകരം പാവകൾ

