രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമായി അടച്ചിടല്‍ ഭീഷണിയിലാണ് ഇന്ന പല ഷോപ്പുകളും. സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും നമ്മുടെ നാട്ടിലെ ചെറുകിയ കച്ചവടക്കാരെ വരെ കാര്യമായി ബാധിച്ചിരിക്കുന്നു എന്നതിന് ഉദാഹരണമാണ് നടക്കാവ് വൈ.എം.സി.എ റോഡിലെ കാര്‍ ആക്സസറീസ് ഷോപ്പുകള്‍. തൊഴിലാളികള്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇന്ന് ഇവിടുത്തെ ചെറുകിട സ്ഥാപനങ്ങള്‍. നേരത്തെ നിരവധി കാറുകള്‍ ഉണ്ടായിരുന്ന ഇവിടെ ഇന്ന് അപൂര്‍വ്വം മാത്രമായാണ് കാറുകള്‍ എത്താറ്. സാമ്പത്തിക പ്രതിസന്ധിയില്‍ വാഹന വിപണിയില്‍ ഉണ്ടായ തിരിച്ചടിയാണ് ഇതിന് പ്രധാന കാരണം എന്ന് കടയുടമകള്‍ പറയുന്നു. മാരുതി ഉള്‍പ്പെടെ പല പ്രമുഖ കമ്പനികളും ഉല്‍പ്പാദനം കുറക്കുകയും പ്ലാന്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. വാഹനങ്ങള്‍ വരാതായതോടെ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുന്ന അവസ്ഥയുമുണ്ടായി.
സാധാരണക്കാര്‍ വാങ്ങുന്ന ഇടത്തരം പുതിയ കാറുകള്‍ വാങ്ങുന്നവര്‍ സാമ്പത്തിക പ്രതിസന്ധികാരണം ഇന്റീരിയല്‍ ഡെക്കറേഷനും മറ്റ് ആവശ്യവസ്തുക്കള്‍ തന്നെ കാറുകളില്‍ വെക്കാന്‍ തയ്യാറാവുന്നില്ല. നോട്ട് നിരോധനത്തിന്റെയും മറ്റും ഞെരുക്കം ഇപ്പോഴും തുടരുന്നതാണ് ഇതിന് വലിയ കാരണം എന്നും കച്ചവടക്കാര്‍ പറയുന്നു.

