വെള്ളിമാട്കുന്ന്; കോഴിക്കോട്- ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പ്ലാസ്റ്റിക് മാലിന്യ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. വെള്ളിമാടുകുന്ന് ജെഡിടി പരിസരത്തു നിന്നും ആരംഭിച്ച റാലി സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലാണ് അവസാനിച്ചത്.
വെള്ളിമാടുകുന്ന് മുതല്‍ മൂഴിക്കല്‍ വരെ ദേശീയ പാതയുടെ ഇരുവശത്തുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. സ്ഥാപനത്തിലെ നൂറോളം ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. നിരവധി പതുജനങ്ങളും ഉദ്യമത്തില്‍ പങ്കുചേര്‍ന്നു.
പുനര്‍ ഉപയോഗം സാധിക്കാത്ത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറച്ചാല്‍ തന്നെ പ്ലാസ്ടിക് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ സാധിക്കും എന്ന സന്ദേശത്തിനൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതികളും പ്ലാസറ്റിക് മാലിന്യം ഉയര്‍ത്തുന്ന വിപത്തുകളും വിശദീകരിക്കുന്ന വിവധ സന്ദേശങ്ങളും റാലിയില്‍ പ്രദര്‍ശിപ്പിച്ചു.
ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ നിര്‍മ്മല്‍ ബാബു, പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് സികെ തങ്കമണി എന്നിവര്‍ നേതൃത്വം നല്‍കി