കുന്ദമംഗലം മുക്കം റോഡില്‍ യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയിരുന്ന ചീനിമരം മുറിച്ചുമാറ്റി. വ്യാപാരഭവന് മുമ്പിലായി സ്ഥിതിചെയ്തിരുന്ന മരം അപകടാവസ്ഥയിലായിരുന്നു. റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന ഈ മരത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ, സമീപത്തുള്ള കച്ചവടക്കാര്‍ക്കും ബസ് കാത്തു നില്‍ക്കുന്ന യാത്രക്കാര്‍ക്കും ജീവന് തന്നെ ഭീഷണി ഉയര്‍ത്തിയിരുന്നു.
ഈ അപകടാവസ്ഥ മുന്നില്‍ കണ്ട് കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്. മരത്തിന്റെ അപകടാവസ്ഥയെ കുറിച്ച് ജനശബ്ദം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ ട്രീ കമ്മറ്റി ചേരുകയും മരം മുറിച്ചുമാറ്റാനുള്ള നിര്‍ദേശം പിഡ്ബ്ലുവിലേക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. ഇന്ന് ഉച്ചയോടെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രസാദ് സി.ടിയുടേയും ഓവര്‍സിയര്‍ അമൃത വിജയന്റെയും നേതൃത്യത്തിലാണ് മരം മുറിച്ചു മാറ്റിയത്.